പാലക്കാട്: സുഹൃത്തുക്കൾ തമ്മിലുള്ള വാക്കുതർക്കത്തിനിടെ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു. പാലക്കാട് മണ്ണാർക്കാടാണ് സംഭവം. വാക്കടപ്പുറം പൈനാപ്പിൾ തോട്ടത്തിലെ തൊഴിലാളിയും ഝാർഖണ്ഡ് സ്വദേശിയുമായ അരവിന്ദ് കുമാറാണ് കുത്തേറ്റ് മരിച്ചത്.
വാക്കുതർക്കം രൂക്ഷമാവുകയും യുവാവിന് കുത്തേൽക്കുകയുമായിരുന്നു. തോട്ടത്തിലെ മറ്റൊരു തൊഴിലാളിയായ ഝാർഖണ്ഡ് സ്വദേശി സുരേഷാണ് അരവിന്ദിനെ കുത്തി പരിക്കേൽപ്പിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കവെയാണ് യുവാവ് മരണപ്പെട്ടത്.
കൃത്യത്തിന് ശേഷം ഒളിവിൽ പോയ സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പുലാപ്പറ്റ ഉമ്മനഴി സ്വദേശി ജോമേഷിന്റെ ഉടമസ്ഥതയിലുള്ള പൈനാപ്പിൾ തോട്ടത്തിലെ ജീവനക്കാരാണ് അരവിന്ദും സുരേഷും.















