കൊച്ചി: നടനും താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറിയുമായ സിദ്ദിഖിനെതിരെ പീഡനാരോപണം ആവർത്തിച്ച് നടി രേവതി സമ്പത്ത്. സിനിമ ഡിസ്കഷന് വേണ്ടി എത്തിയപ്പോൾ ദുരഃനുഭവമുണ്ടായി. “മോളെ” എന്ന് വിളിച്ച വ്യക്തിയുടെ ഭാഗത്ത് നിന്നുള്ള പെരുമാറ്റം മോശമായിരുന്നു.ശാരീരികമായി പീഡിപ്പിച്ചു.സിദ്ധിഖ് ഇപ്പോൾ പറയുന്നത് മുഴുവൻ കള്ളം. 21-ാം വയസിലാണ് തന്റെ സമ്മതമില്ലാതെ ശരീരത്തിൽ സ്പർശിച്ചത്.
കരുതി കൂട്ടി തന്നെ ഇരയാക്കാൻ ശ്രമിച്ചു.സിദ്ധിഖ് കൊടും ക്രിമിനൽ. മാനസികമായി ഒരുപാട് തളർന്നു.സഹായത്തിനായി മുട്ടിയ വാതിലുകൾ തുറക്കപ്പെട്ടില്ല.തനിക്ക് ഇനി ഒന്നും നഷ്ടമാകാനില്ല.പതിവായി സംഭവിക്കുന്നതാണ് ഇതെല്ലാം. പീഡന അനുഭവം തുറന്നു പറഞ്ഞതിന് സിനിമ മേഖലയിൽ നിന്നും ഒഴിവാക്കിയെന്നും രേവതി പറഞ്ഞു. തനിക്ക് മാത്രമല്ല സുഹൃത്തുക്കൾക്കും സിദ്ദിഖിൽ നിന്ന് മോശം അനുഭവം നേരിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തി.