മസ്കറ്റ്: ഒമാനിൽ കനത്ത മഴയെ തുടർന്ന് നാല് പേർ മരിച്ചു. വാദി തനൂഫില്‍ ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ദാഖിലിയ ഗവര്‍ണറേറ്റിലെ നിസ്‌വ വിലായത്തില്‍ ഹൈക്ക് ചെയ്യുന്നതിനിടെ ഒഴുക്കില്‍പെട്ടാണ് അപകടം നടന്നത്.
ഹൈക്കിംഗിനിടെ പെട്ടെന്ന് ശക്തമായ മഴ പെയ്യുകയും വാദി നിറഞ്ഞൊഴുകുകയുമായിരുന്നു. പരിക്കേറ്റയാളുടെ നില ഗുരുതരമാണ്. ഇയാളെ നിസ്‌വ റഫറന്‍സ് ആശുപത്രിയിലേക്ക് പൊലീസ് എയര്‍ലിഫ്റ്റ് ചെയ്തു.16 അംഗ രാജ്യാന്തര ഹൈക്കിംഗ് ഗ്രൂപ്പാണ് അപകടത്തില്‍പ്പെട്ടതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.







