തിരുവനന്തപുരം: വിമർശനങ്ങൾ കടുക്കുകയും ആരോപണങ്ങൾ ശക്തമാവുകയും ചെയ്തതോടെ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് ബാലകൃഷ്ണനെ കൈവിട്ട് സർക്കാർ. ഗത്യന്തരമില്ലാതായതോടെയാണ് വിശ്വസ്തനെ കൈവിടാൻ സർക്കാരും സിപിഎമ്മും തീരുമാനിച്ചത്.
രഞ്ജിത്ത് ചെയർമാൻ സ്ഥാനം രാജിവയ്‌ക്കാൻ നിർബന്ധിതനാകുമെന്നാണ് സൂചന. തീരുമാനം നാളെയുണ്ടാകും. അക്കാദമിയിലെ ഇടത് അംഗങ്ങളും സിപിഐയും അടക്കം രഞ്ജിത്തിനെതിരെ നിലപാട് കടുപ്പിച്ചതോടെയാണ് രാജി അനിവാര്യമെന്ന ബോധോദയം സിപിഎമ്മിന് ഉണ്ടായത്. ബംഗാളി നടി ശ്രീലേഖ മിത്രയാണ് സംവിധായകനെതിരെ പീഡനാരോപണം ഉയത്തിയത്.
ഇവരിൽ നിന്ന് പരാതി സ്വീകരിക്കുന്ന കാര്യവും രഞ്ജിത്തിനെതിരെ പ്രാഥമിക അന്വേഷണം നടത്തുന്ന കാര്യവും സർക്കാർ പരിശോധിക്കുന്നുണ്ട്. അതേസമയം യുവനടി രേവതി സമ്പത്തിന്റെ പീഡനാരോപണത്തിൽ നടനും അമ്മ ജനറൽ സെക്രട്ടറിയുമായ സിദ്ദിഖിനെതിരെ കേസെടുത്തേക്കുമെന്നും സൂചനയുണ്ട്. ചെറുപ്രായത്തിലാണ് തന്നെ സിദ്ദിഖ് പീഡിപ്പിച്ചതെന്നാണ് വിലയിരുത്തൽ.