വൻ താരനിര അണിനിരക്കുന്ന ചിത്രം കഥ ഇന്നുവരെ ഉടൻ തിയേറ്ററികളിലേക്ക്. മേപ്പടിയാൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സെപ്റ്റംബർ 20-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ബിജു മോനോനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിൽ പ്രശസ്ത നർത്തതി മേതിൽ ദേവികയാണ് നായികയാകുന്നത്.
മേതിൽ ദേവികയുടെ ആദ്യ ചിത്രം കൂടിയാണിത്. നിഖില വിമൽ, സിദ്ദിഖ്, അനുശ്രീ, അനു മോഹൻ, രഞ്ജി പണിക്കർ, കൃഷ്ണ പ്രസാദ്, കിഷോർ സത്യ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. വിഷ്ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു മോഹൻ, ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം , അനീഷ് പിബി, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ജോമോൻ ടി ജോണാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്, എഡിറ്റിംഗ് – ഷമീർ മുഹമ്മദ്, അശ്വിൻ ആര്യനാണ് സംഗീതം ഒരുക്കുന്നത്. വിഷ്ണു മോഹന് ദേശീയ പുരസ്കാരം നേടികൊടുത്ത ചിത്രമാണ് മേപ്പടിയാൻ. പുതിയ ചിത്രത്തിന്റെ റിലീസ് തീയതി വിഷ്ണു മോഹൻ തന്നെയാണ് ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്.