ന്യൂഡൽഹി: ജൈവാധിഷ്‌ഠിത ഉത്പന്നങ്ങൾ വികസിപ്പിക്കാനുള്ള ബയോ മാനുഫാക്‌ചറിംഗ് ആവാസവ്യവസ്ഥ ലക്ഷ്യമിട്ടുള്ള ബയോ ഇ3 (ബയോടെക്‌നോളജി ഫോർ ഇക്കോണമി, എൺവയോർൺമെൻ്റ്, എംപ്ലോയ്‌മെൻ്റ് ) നയത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം. കാർബൺ രഹിത സമ്പദ് വ്യവസ്ഥയ്‌ക്കും ഹരിത വളർച്ചയ്‌ക്കും ആക്കം കൂട്ടുന്നതാകും പുതിയ നയം.
കൃത്രിമ വസ്തുക്കൾ മുതൽ ഔഷധങ്ങൾ വരെയുള്ള ഉത്പന്നങ്ങളുടെ ഉത്പാദനം, കൃഷി, ഭക്ഷ്യ വെല്ലുവിളികൾ എന്നിവ കൈകാര്യം ചെയ്യുക. ബയോടെക്നോളജിക്കൽ പ്രക്രിയകളുടെ സംയോജനത്തിലൂടെ ജൈവ അധിഷ്ഠിത ഉൽപന്നങ്ങളുടെ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കൽ തുടങ്ങിയവയാണ് മാനുഫാക്‌ചറിംഗ് ആവാസവ്യവസ്ഥയിൽ ഉൾപ്പെടുന്നത്.
ബയോ മാനുഫാക്ചറിംഗിൽ നൂതന ബയോടെക്നോളജി സാങ്കേതികവിദ്യകളുടെ സഹായത്തോടെ മരുന്ന്, കൃഷി, ഭക്ഷ്യ വെല്ലുവിളികൾ പരിഹരിക്കാനും ജൈവ അധിഷ്ഠിത ഉൽപന്നങ്ങളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു. ഉയർന്ന മൂല്യമുള്ള ജൈവ അധിഷ്ഠിത രാസവസ്തുക്കൾ, ബയോപോളിമറുകൾ, എൻസൈമുകൾ, സ്മാർട്ട് പ്രോട്ടീനുകൾ, കാലാവസ്ഥയെ പ്രതിരോധിക്കുന്ന കൃഷി, സമുദ്രം, ബഹിരാകാശ ഗവേഷണം തുടങ്ങിയവയിൽ ബയോ ഇ3 നയം ശ്രദ്ധ കേന്ദ്രീകരിക്കും.
ഗവേഷണ-വികസനത്തിനും തിമാറ്റിക് മേഖലകളിലുടനീളമുള്ള സംരംഭകത്വത്തിനുമുള്ള നൂതനാശയ-പ്രേരിത പിന്തുണ ബയോ ഇ3 നയം വാഗ്ദാനം ചെയ്യുന്നു. ബയോമാനുഫാക്ചറിംഗും ബയോ-എ.ഐ (നിർമ്മിത ബുദ്ധി) ഹബ്ബുകളും ബയോഫൗണ്ടറിയും സ്ഥാപിക്കുന്നതിലൂടെ സാങ്കേതിക വികസനവും വാണിജ്യവൽക്കരണവും ത്വരിതപ്പെടുത്തും. പരിസ്ഥിതിയിലൂടെയുളള ജീവിതശൈലി, ജൈവ സമ്പദ്‌വ്യവസ്ഥ, പ്രോത്സാഹിപ്പിക്കും.















