ക്രിക്കറ്റ് മൈതാനത്ത് മോശം പെരുമാറ്റത്തിന്റെ പേരിൽ നിരവധി തവണ വിവാദത്തിലായ താരമാണ് ഷാക്കിബ് അൽ ഹസൻ. വിലക്ക് അടക്കമുള്ളവയും നേരിട്ടിരുന്നു. പാകിസ്താനെതിരെ നടക്കുന്ന ടെസ്റ്റിൽ വീണ്ടും ഓൾറൗണ്ടർ മോശം പെരുമാറ്റത്തിന്റെ പേരിൽ പഴി കേൾക്കുകയാണ്. മത്സരത്തിന്റെ അഞ്ചാം ദിവസമായിരുന്നു സംഭവം.
ക്രീസിൽ നിന്ന റിസ്വാൻ സ്ട്രൈക്ക് എടുക്കാൻ വൈകിയതാണ് ഷാക്കിബിനെ ചൊടിപ്പിച്ചത്. ബൗളർ ആക്ഷൻ തുടങ്ങിയെങ്കിലും ബാറ്റർ റെഡിയായില്ല. ഇതോടെ ക്ഷുഭിതനായ താരം പന്ത് മുഹമ്മദ് റിസ്വാനെ നേരെയെറിഞ്ഞു. ഇത് കീപ്പർ പിടിക്കുകയായിരുന്നു. ഷാക്കിബിന്റെ നടപടിയിൽ അമ്പയർ അസ്വസ്ഥനാകുന്നതും കണ്ടു. ഇതോടെ താരം ഖേദ പ്രകടനവും നടത്തി. വീഡിയോ പെട്ടെന്ന് സോഷ്യൽ മീഡിയയിൽ വൈറലായി. അതേസമയം ആദ്യ ടെസ്റ്റിൽ പാകിസ്താനെ വീഴ്‌ത്തി ബംഗ്ലാദേശ് ചരിത്ര വിജയം സ്വന്തമാക്കി. പത്തുവിക്കറ്റിനായിരുന്നു ജയം.
Shakib 😭😭🤣🤣 #PakistanCricket #PAKvBAN #ShakibAlHasan pic.twitter.com/sgBE5kRqYm
— Jack (@jackyu_17) August 25, 2024















