പാകിസ്താൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ സഹപരിശീലകൻ അസ്ഹർ മഹ്മൂദിനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരം ബാസിത് അലി. വാർത്താ സമ്മേളനത്തിൽ പാകിസ്താൻ ടീമിന്റെ തൊപ്പി തിരിച്ചുവച്ചെന്നാണ് വിമർശനം. ചിഹ്നം മറച്ചുവയ്‌ക്കാൻ മഃനപൂർവ്വം ചെയ്തെന്നാണ് ആരോപണം. അസ്ഹർ പാകിസ്തായി കളിച്ചിട്ടുണ്ട്.
അതിന് രാജ്യം ഒരുപാട് അംഗീകാരം അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. എന്നാൽ ടീമിന്റെ തൊപ്പി തിരിച്ചുവച്ച് അദ്ദേഹം പാകിസ്താനെ അപാനിച്ചു. ചിഹ്നം ഒരിക്കലും മറച്ചുവയ്‌ക്കാൻ പാടില്ല. എനിക്കറിയാം അദ്ദേഹം ഇപ്പോൾ ബ്രിട്ടീഷ് പൗരനാണ്, അതുകൊണ്ട് പാകിസ്താനെ അപമാനിക്കാമോ? പാകിസ്താന് വേണ്ടി കളിച്ചാൽ താരത്തിൽ നിന്ന് ഇതൊരിക്കലും പ്രതീക്ഷിക്കുന്നില്ല—-ബാസിത് അലി പറഞ്ഞു.
അതേസമയം ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റിൽ പാകിസ്താൻ പരാജയം ഏറ്റുവാങ്ങിയിരുന്നു. പത്തുവിക്കറ്റിനാണ് ബംഗ്ലാ കടുവകൾ ചരിത്ര വിജയം സ്വന്തമാക്കിയത്. പാകിസ്താനെതിരെ ചരിത്ര നേട്ടമാണ് സ്വന്തമാക്കിയത്.