നോക്കെത്താ ദൂരത്തോളം ചത്തടിഞ്ഞ ക്ലാത്തി മീനുകൾ; കന്യാകുമാരിക്ക്‌ പുറമെ കൂടംകുളത്തും കടൽത്തീരത്ത് വൻതോതിൽ മത്സ്യങ്ങൾ ചത്തടിഞ്ഞു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നോക്കെത്താ ദൂരത്തോളം ചത്തടിഞ്ഞ ക്ലാത്തി മീനുകൾ; കന്യാകുമാരിക്ക്‌ പുറമെ കൂടംകുളത്തും കടൽത്തീരത്ത് വൻതോതിൽ മത്സ്യങ്ങൾ ചത്തടിഞ്ഞു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2024, 06:03 pm IST
Facebook
Twitter
WhatsAppTelegram

തിരുനെൽവേലി: തിരുനെൽവേലി ജില്ലയിലെ കൂടംകുളത്തിന് സമീപം കടൽത്തീരത്ത് ലക്ഷക്കണക്കിന് മത്സ്യങ്ങൾ ചത്തടിഞ്ഞു. ക്ലാത്തി ഇനത്തിൽ പെട്ട മത്സ്യങ്ങളാണ് കരക്കടിഞ്ഞത്.

തിരുനെൽവേലി ജില്ലയിലെ കൂടംകുളം ബീച്ചിലാണ് പ്രധാനമായും മത്സ്യങ്ങൾ ചത്ത് കരക്കടിഞ്ഞത്. കൂടംകുളം ആണവനിലയത്തിന് പടിഞ്ഞാറ് പാഞ്ചാൽ, പെരുമണൽ എന്നീ തീരദേശ ഗ്രാമങ്ങളിൽ ലക്ഷക്കണക്കിന് മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്. തെളിഞ്ഞ മണലിൽ നോക്കെത്താ ദൂരത്തോളം ക്ലാത്തി മീനുകൾ നിറഞ്ഞിരിക്കുകയാണ്.

 

ഇതും വായിക്കുക

കന്യാകുമാരിക്കടലിൽ വീണ്ടും വിശദീകരിക്കാനാവാത്ത പ്രതിഭാസങ്ങൾ; വൻതോതിൽ മത്സ്യങ്ങൾ ചത്തുപൊങ്ങി; കടൽ വെള്ളത്തിന് അപാരമായ തണുപ്പെന്നും പ്രദേശവാസികൾ

 

ഇതുമൂലം കടൽത്തീരം മുഴുവൻ ദുർഗന്ധം പടർന്നിട്ടുണ്ട്. ഫിഷറീസ് ഉദ്യോഗസ്ഥർ ഇവിടെ പരിശോധന നടത്തി. അതിനിടെ ക്ലാത്തി ഉൾപ്പെടെയുള്ള മീനുകൾക്ക് വൻ വിലയിടിവാണ് ഉണ്ടായിരിക്കുന്നത്. കിലോക്ക് ഒരു രൂപ നിരക്കിലാണ് ക്ലാത്തി മത്സ്യങ്ങൾ വിറ്റതെന്ന് പ്രദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതിനിടെ കടലിൽ നിന്ന് പിടികൂടിയ മത്സ്യത്തിന് മതിയായ വില ലഭിക്കാത്തതിനാൽ കന്യാകുമാരി ജില്ലയിലെ മുട്ടം ഉൾപ്പടെയുള്ള ഗ്രാമങ്ങളിലെ മത്സ്യത്തൊഴിലാളികൾ അവയെ വീണ്ടും കടലിലേക്ക് എറിഞ്ഞതായും റിപ്പോർട്ടുണ്ട്. കോഴിത്തീറ്റയ്‌ക്കായി പ്രദേശത്തെ കോഴി കർഷകർ ചത്ത മത്സ്യങ്ങൾ ശേഖരിക്കുന്നുണ്ട്. മത്സ്യങ്ങൾ ചത്തുപൊങ്ങിയത് കൂടംകുളം ആണവനിലയത്തിന് സമീപത്തായതിനാൽ പ്രദേശവാസികൾ പരിഭ്രാന്തരാണ്.

 

ഇതും വായിക്കുക

കന്യാകുമാരി കടലിൽ ജലനിരപ്പ് നന്നേ താഴ്ന്നു; വിവേകാനന്ദപ്പാറയിലേക്കുള്ള ബോട്ട് ഗതാഗതം താത്കാലികമായി നിർത്തിവച്ചു

 

ഇതുമായി ബന്ധപ്പെട്ട് തമിഴ് നാട് സർക്കാരിന്റെ ഫിഷറീസ് വകുപ്പ് നൽകിയ വിശദീകരണത്തിൽ കന്യാകുമാരി ജില്ലയിലെ ചിന്നമുട്ടം മത്സ്യബന്ധന തുറമുഖ മേഖലയിൽ ക്ലാത്തി മത്സ്യങ്ങൾ ധാരാളമായി ചത്ത് കരക്കടിഞ്ഞിട്ടുണ്ടെന്നു സമ്മതിച്ചിരിക്കുന്നു. എന്നാൽ സർക്കാർ ഭാഷ്യമനുസരിച്ച് കടലിൽ ഈ മീനുകളുടെ ലഭ്യത വൻ തോതിൽ വർധിച്ചിരിക്കുകയാണ്. ഇതേതുടർന്ന് മത്സ്യത്തൊഴിലാളികൾ വില്ക്കാതെ ബാക്കി കിടന്ന മത്സ്യം കടലിലേക്ക് വലിച്ചെറിഞ്ഞു. കൂടംകുളം തീരദേശ ഗ്രാമങ്ങളിൽ ഒഴുക്കിൽപ്പെട്ട് കരയിലേക്ക് അടിച്ചു കയറിയത് ഈ മത്സ്യങ്ങളാണ്. കൂടംകുളം കടലിൽ തീരത്തടിഞ്ഞ മത്സ്യങ്ങൾ സംസ്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടതുന്നതായി സർക്കാർ റിപ്പോർട്ട് പറയുന്നു.

 

തീൻ മേശകൾക്ക് അത്ര പരിചിതമല്ലാതിരുന്ന ക്ലാത്തി മീൻ മത്സ്യ പ്രേമികൾക്കിടയിൽ സ്ഥാനം നേടിത്തുടങ്ങിയത് അടുത്തകാലത്താണ്.കഴിഞ്ഞ ഏതാനും വർഷങ്ങളിൽ മത്സ്യബന്ധനബോട്ടുകൾക്കു ഇവ കൂടുതലായി ലഭിച്ചിരുന്നു. കടുപ്പമേറിയ തൊലിയും മുള്ളുകൾക്കും കാഠിന്യവും ഈ മത്സ്യത്തിന്റെ പ്രത്യേകതകളാണ്. ഉറപ്പേറിയ മാംസം രുചിയിലും മുന്നിലാണെന്ന് ഉപയോഗിച്ചവർ പറയുന്നു. ഫിഷ് കട്‌ലറ്റിനും മറ്റും ഏറെ അനുയോജ്യമാണ്.

ആഴക്കടലിൽ പാറക്കെട്ടുകളുള്ള ഭാഗങ്ങളിൽ കണ്ടു വന്നിരുന്ന ക്ലാത്തി സൂനാമിക്ക് ശേഷമാണ് തീരത്തേക്കു കൂടുതൽ അടുത്തു തുടങ്ങിയത്. നേരത്തെ കന്യാകുമാരി മേഖലയിൽ നിന്നാണു കൂടുതലായി കിട്ടിയിരുന്നതെങ്കിലും ഇപ്പോൾ കേരള തീരത്തും സാന്നിധ്യമുണ്ട്. കറുപ്പ്, മഞ്ഞ, വെള്ള നിറങ്ങളിൽ കണ്ടു വരുന്ന ഈ മത്സ്യം സാമാന്യം വലിപ്പമുള്ളവയാണ്.

Tags: kanyakumari
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies