ജമ്മുകശ്മീർ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബിജെപി. 44 അംഗ സ്ഥാനാർത്ഥി പട്ടികയാണ് ആദ്യഘട്ടത്തിൽ പുറത്തിറക്കിയിരിക്കുന്നത്. സ്ഥാനാർത്ഥി പട്ടികയ്‌ക്ക് അന്തിമ രൂപം നൽകാൻ ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഇന്നലെ യോഗം ചേർന്നിരുന്നു.
44 അംഗ സ്ഥാനാർത്ഥി പട്ടികയിൽ 15 പേർ ആദ്യ ഘട്ടത്തിൽ മത്സരിക്കുന്നവരാണ്. 10 പേർ രണ്ടാം ഘട്ടത്തിലും 19 പേർ മൂന്നാം ഘട്ടത്തിലും ജനവധി തേടും. സെപ്റ്റംബർ 18, 23, ഒക്ടോബർ ഒന്ന് എന്നിങ്ങനെ മൂന്ന് ഘട്ടമായാണ് ജമ്മുകശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബർ നാലിനാണ് വോട്ടെണ്ണൽ.
ആദ്യപട്ടികയിൽ പ്രഖ്യാപിച്ച ചില സ്ഥാനാർത്ഥികൾ:
രാജ്പോറ: അർഷിദ് ഭട്ട്
ഷോപ്പിയാൻ: ജാവേദ് അഹമ്മദ് ഖാദ്രി
അനന്തനാഗ് വെസ്റ്റ്: മുഹമ്മദ് റഫീഖ് വാനി
അനന്തനാഗ്: സൈദ് വസാഹത്ത്
കിഷ്ത്വാർ: സുശ്രീ ശഗുൻ പരിഹാർ
ദോഡ: ഗജയ് സിംഗ് റാണ
റിയാസി: കുൽദീപ് രാജ് ദുബെ
ശ്രീ മാതാ വൈഷ്ണോ ദേവി: രോഹിത് ദുബെ
പൂഞ്ച് ഹവേലി: ചൗധരി അബ്ദുൾ ഘാനി
ഉധൻപൂർ വെസ്റ്റ്: പവൻ ഗുപ്ത
രാംഗഡ് (എസ് സി): ഡോ. ദേവീന്ദർ കുമാർ മണിയാൽ
അഖ്നൂർ: മോഹൻ ലാൽ ഭാഗത്















