ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ആശംസകൾ നേർന്ന് മലയാളികളുടെ പ്രിയതാരം അനുശ്രീ. കേരളീയ വേഷത്തിൽ കൃഷ്ണവിഗ്രഹത്തിനൊപ്പം നിൽക്കുന്ന ചിത്രത്തോടൊപ്പമാണ് നടി ആശംസാ കുറിപ്പ് പങ്കുവച്ചത്. എല്ലാവർഷവും മുടങ്ങാതെ ശ്രീകൃഷ്ണ ജയന്തി ആഘോഷപരിപാടികളിൽ അനുശ്രീ ഭാഗമാകാറുണ്ട്.
“കാലമെത്ര പിന്നിട്ടാലും ഒളിമങ്ങാതെ കാഴ്ചകൾ നൽകുന്ന ദിനമാണിന്ന്..നാടെങ്ങും കണ്ണന്മാരും ഗോപികമാരും ഒക്കെ നിറഞ്ഞാടുന്ന ദിനം…നാടെങ്ങും വൃന്ദാവനം പോലെ കാണാൻ കഴിയുന്ന ഈ സുദിനത്തിൽ ഏവർക്കും ഹൃദയം നിറഞ്ഞ ശ്രീകൃഷ്ണ ജയന്തി ആശംസകൾ,” ഫേസ്ബുക് പേജിൽ പങ്കുവച്ച പോസ്റ്റിൽ അനുശ്രീ കുറിച്ചു.
കഴിഞ്ഞ വർഷങ്ങളിലും ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചുള്ള ഫോട്ടോ ഷൂട്ടുകളിലും ഘോഷയാത്രകളിലും നടി സജീവമായിരുന്നു. കഴിഞ്ഞ വർഷം കുഞ്ഞിക്കണ്ണനെ മടിയിലിരുത്തി താലോലിക്കുന്ന അനുശ്രീയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു. ഭാരതമാതാവായും രാധയായും വേഷമിട്ട് ശോഭായാത്രകളിൽ പങ്കെടുത്തിരുന്നു. നടിയുടെ കൃഷ്ണനായി വേഷമിട്ടുള്ള ഫോട്ടോഷൂട്ടുകളും വെറലായി മാറിയിരുന്നു. നാട്ടിലെ ശോഭായാത്രയിൽ അനുശ്രീ സ്ഥിരമായി പങ്കെടുക്കാറുണ്ട്. അതിന്റെ പേരിൽ താരത്തിനു നേരെ സൈബർ ആക്രമണവും നേരിട്ടിരുന്നു.
ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ആശംസകൾ നേർന്ന് മലയാളികളുടെ പ്രിയതാരം അനുശ്രീ. കേരളീയ വേഷത്തിൽ കൃഷ്ണവിഗ്രഹത്തിനൊപ്പം നിൽക്കുന്ന ചിത്രത്തോടൊപ്പമാണ് നടി ആശംസാ കുറിപ്പ് പങ്കുവച്ചത്. എല്ലാവർഷവും മുടങ്ങാതെ ശ്രീകൃഷ്ണ ജയന്തി ആഘോഷപരിപാടികളിൽ അനുശ്രീ ഭാഗമാകാറുണ്ട്.
“കാലമെത്ര പിന്നിട്ടാലും ഒളിമങ്ങാതെ കാഴ്ചകൾ നൽകുന്ന ദിനമാണിന്ന്..നാടെങ്ങും കണ്ണന്മാരും ഗോപികമാരും ഒക്കെ നിറഞ്ഞാടുന്ന ദിനം…നാടെങ്ങും വൃന്ദാവനം പോലെ കാണാൻ കഴിയുന്ന ഈ സുദിനത്തിൽ ഏവർക്കും ഹൃദയം നിറഞ്ഞ ശ്രീകൃഷ്ണ ജയന്തി ആശംസകൾ,” ഫേസ്ബുക് പേജിൽ പങ്കുവച്ച പോസ്റ്റിൽ അനുശ്രീ കുറിച്ചു.
മുൻ വർഷങ്ങളിലും ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചുള്ള ഫോട്ടോ ഷൂട്ടുകളിലും ഘോഷയാത്രകളിലും നടി സജീവമായിരുന്നു. കഴിഞ്ഞ വർഷം കുഞ്ഞിക്കണ്ണനെ മടിയിലിരുത്തി താലോലിക്കുന്ന അനുശ്രീയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു. ഭാരത മാതാവായും രാധയായും വേഷമിട്ട് ശോഭായാത്രകളിൽ പങ്കെടുത്തിരുന്നു. കൃഷ്ണവേഷം ധരിച്ചുള്ള അനുശ്രീയുടെ ഫോട്ടോഷൂട്ടുകളും വൈറലായി മാറിയിരുന്നു. നാട്ടിലെ ശോഭായാത്രയിൽ അനുശ്രീ സ്ഥിരമായി പങ്കെടുക്കാറുണ്ട്. അതിന്റെ പേരിൽ താരത്തിനു നേരെ സൈബർ ആക്രമണവും നേരിട്ടിരുന്നു.