നടനും എം.എൽ.എയുമായ എം.മുകേഷിന്റെ മുൻ ഭാര്യ സരിതയുടെ പഴയ അഭിമുഖം സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു. നടനെതിരെ ഉയർന്ന ലൈംഗികാതിക്രമ ആരോപണങ്ങൾക്ക് പിന്നാലെയാണ് സരിതയുടെ അഭിമുഖം സോഷ്യൽ മീഡിയയിൽ നിറയുന്നത്. 1987 ന് പുറത്തിറങ്ങിയ pc 369 എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചതോടെയാണ് ഇരുവരും പ്രണയത്തിലായത്. തനിയാവർത്തനം എന്ന സിനിമയ്‌ക്ക് ശേഷമായിരുന്നു ഇവരുടെ വിവാഹം.
ഭർത്താവായിരുന്ന മുകേഷിൽ നിന്ന് നേരിട്ട ക്രൂര പീഡനങ്ങൾ സരിത അഭിമുഖത്തിൽ തുറന്നുപറഞ്ഞിരുന്നു. പൂര്‍ണ ഗര്‍ഭിണിയായിരിക്കെ വയറ്റിൽ തൊഴിച്ച് തള്ളിയിട്ടതും. കരഞ്ഞപ്പോൾ മികച്ച അഭിനേത്രിയല്ലേ എന്നായിരുന്നു ചോദ്യം. രാത്രിയിൽ മദ്യപിച്ചാൽ മുടിക്ക് കുത്തിപ്പിടിച്ച് മർദിക്കുന്നത് പതിവായിരുന്നു. നിലത്ത് വലിച്ചിഴയ്‌ക്കും. സിനിമയിൽ മാത്രം കണ്ടതോക്കെ ജീവിത്തിലും സംഭവിക്കുമെന്ന് കരുതിയില്ല. പുറത്ത് പറയാൻ നാണക്കേട് തോന്നിയതിനാൽ എല്ലാം ഉള്ളിൽ ഒതുക്കി.
അദ്ദേഹത്തിന്റെ അച്ഛന് നൽകിയ വാക്കിന്റെ പുറത്താണ് പാെലീസിനെ സമീപിക്കാതിരുന്നത്. എന്റെ മോൻ ശരിയല്ലെന്ന് എനിക്കറിയാം. ഇത് പത്രത്തിലൊന്നും വരരുത്..മോൾ സഹിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ആ വാക്ക് അദ്ദേഹത്തിന്റെ മരണം വരെ പാലിച്ചു. 2011-ലാണ് ഞാൻ വിവാഹമോചന ഹർജിയും ഗാർഹിക പീഡനത്തിനും കേസ് നൽകുന്നത്. ഇതിന് ശേഷമാണ് അനുഭവിച്ച പീഡനങ്ങൾ തുറന്ന് പറയാമെന്ന് കരുതിയതെന്നും സരിത അഭിമുഖത്തിൽ പറയുന്നുണ്ട്. തന്‍റെ നിശബ്ദത പലപ്പോഴും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്നും അവർ പറഞ്ഞു.















