തെക്കുപടിഞ്ഞാറൻ പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ നടന്ന നാല് ആക്രമണങ്ങളിലായി നൂറോളം പാക് സൈനികർ കൊല്ലപ്പെട്ടതായി വിവരം. ബലൂചിസ്ഥാനിലെ പ്രധാന ഹൈവേകളിലെ സൈനിക ക്യാമ്പും സൈനിക ചെക്ക്‌പോസ്റ്റുകളും ലക്ഷ്യമിട്ട് നടന്ന ആക്രമണങ്ങളിലാണ് 102 പേർ കാെല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. ബിഎൽഎയുടെ മജീദ് ബ്രിഗേഡ് ആണ് ആക്രമണം നടത്തിയത്. ബേലയില സൈനിക ക്യാമ്പിലും ആക്രമണം നടന്നു. ഇവിടെ 40 സൈനികർ കൊല്ലപ്പെട്ടെന്നാണ് വിവരം.
ലാസ്ബെല ജില്ലയിലെ ബേലയിലെ ഒരു പ്രധാന ഹൈവേയിൽ വാഹനങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന് പിന്നാലെ നടന്ന ഏറ്റുമുട്ടലിൽ 14 സുരക്ഷാ ഉദ്യോഗസ്ഥരും 21 തീവ്രവാദികളും കൊല്ലപ്പെട്ടതായി സൈന്യം സ്ഥിരീകരിച്ചു. എന്നാൽ കൂടുതൽ മരണങ്ങൾ സ്ഥിരീകരിക്കാൻ തയാറായില്ല.
മുസാഖെൽ ജില്ലയിൽ നടന്ന മറ്റൊരു ആക്രമണത്തിൽ, 35 വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും 23 പ്രാദേശികരും കൊല്ലപ്പെട്ടു. കലാറ്റിൽ, ഒരു പാെലീസ് പോസ്റ്റിലും ഹൈവേയിലും നടന്ന ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. അഞ്ച് വീതം പൊലീസുകാരും പ്രാദേശികരുമാണ് മരിച്ചതെന്നാണ് വിവരം.
ബോലാൻ പട്ടണത്തിലെ റെയിൽവെ പാലത്തിൽ നടന്ന സ്ഫോടനത്തിൽ തിരിച്ചറിയാത്ത ആറ് മൃതദേഹങ്ങൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. റെയിൽ ഗതാഗതം താത്കാലികമായി നിർത്തിവച്ചതായി ഉദ്യോഗസ്ഥൻ മുഹമ്മദ് കാഷിഫ് പറഞ്ഞു.ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) പ്രവിശ്യയിലെ ഹൈവേകളിൽ നിന്ന് മാറിനിൽക്കണമെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് പഞ്ചാബ് പ്രവിശ്യയുമായി ബന്ധിപ്പിക്കുന്ന ഹൈവേയിൽ ആക്രമണം നടന്നത്.
Baloch Liberation Army (BLA) on fire against the #Pakistan military across #Balochistan.
Report says alteat 60+ Pak military soldiers & police have been killed & an Important strategic bridge used by Pak Army & China in Balochistan blown up by Baloch rebels in the last night… pic.twitter.com/p6BUjF2hkt
— Rahul Jha (@JhaRahul_Bihar) August 26, 2024















