വേനലവധിക്ക് ശേഷം യു.എ.ഇയിൽ വിദ്യാലയങ്ങൾ തുറന്നു, കുരുന്നുകൾ തിരികെ സ്കൂളുകളിലെത്തി. ജൂലായ് ഒന്ന് മുതലാണ് യു.എ.ഇയിലെ വിദ്യാലയങ്ങളിൽ മധ്യവേനലവധി ആരംഭിച്ചത്. വിപുലമായ ആഘോഷങ്ങളോടെയാണ് വിദ്യയാലയങ്ങൾ വിദ്യാർഥികളെ വരവേറ്റത്. പാട്ട് പാടിയും സ്കൂളും ക്ലാസ്മുറികളും തോരണങ്ങൾകൊണ്ടും ബലൂണുകൾകൊണ്ടും അലങ്കരിച്ചുമൊക്കെയായിരുന്നു ദുബായിലെ ഭവൻസ് പേൾ വിസ്‌ഡം സ്കൂൾ വിദ്യാർഥികളെ സ്വീകരിച്ചത്.
മലയാളി കുട്ടികൾ ഏറെയുള്ള ഏഷ്യൻ കരിക്കുലം സ്കൂളുകളിൽ രണ്ടാം ടേമാണ് ആരംഭിച്ചത് . മറ്റ് സ്‌കൂളുകള്‍ക്കെല്ലാം ഇന്ന് പുതിയ അധ്യയന വര്‍ഷാരംഭമായിരുന്നു. ഇന്ത്യന്‍ സ്‌കൂളുകളിലെ പുതിയഅധ്യയന വര്‍ഷം ഏപ്രിലിൽ ആരംഭിച്ചിരുന്നു.അതേസമയം രാജ്യത്തെ മുഴുവൻ വിദ്യാലയങ്ങളും തുറക്കുന്നതിനാൽ നിരത്തുകളിൽ വൻ ഗതാഗത ക്രമീകരണങ്ങളാണ് വിവിധ എമിറേറ്റുകളിലെ ട്രാഫിക് പൊലീസ് ഒരുക്കിയത്.സ്കൂൾ മേഖലയിലൂടെ കടന്നുപോകുമ്പോൾ കൂടുതൽ ശ്രദ്ധവേണമെന്ന് പൊലീസ് വാഹന ഉപയോക്താക്കളോടാവശ്യപ്പെട്ടിരുന്നു.













