മിനു മുനീറിന്റെ വെളിപ്പെടുത്തൽ ; ആരോപണം നിഷേധിച്ച് കോൺ​ഗ്രസ് നേതാവ് ചന്ദ്രശേഖരൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മിനു മുനീറിന്റെ വെളിപ്പെടുത്തൽ ; ആരോപണം നിഷേധിച്ച് കോൺ​ഗ്രസ് നേതാവ് ചന്ദ്രശേഖരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2024, 12:21 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: തന്നെ ട്രാപ്പിലാക്കാൻ ശ്രമിച്ചുവെന്ന നടി മിനു മുനീറിന്റെ ആരോപണം നിഷേധിച്ച് കോൺ​ഗ്രസ് നേതാവ് അഡ്വ. ചന്ദ്രശഖരൻ. മിനു മുനീറിനെ ബോൾ​ഗാട്ടി റിസോർട്ടിൽ വച്ച് കണ്ടിരുന്നുവെന്നും എന്നാൽ അവർ പറയുന്നത് പോലെയൊന്നും നടന്നിട്ടില്ലെന്നും ചന്ദ്രശഖരൻ പറഞ്ഞു.

“കൊച്ചിയിൽ ഞാനും മിനുവും അടുത്തടുത്താണ് താമസിച്ചിരുന്നത്. മറൈൻഡ്രൈവിലെ ഫ്ലാറ്റിൽ ഞാൻ താമസിച്ചിരുന്നപ്പോൾ അതിന് സമീപത്തായാണ് മിനുവും കുടുംബവും വാടകയ്‌ക്ക് താമസിച്ചിരുന്നത്. തന്നെ കയറിപ്പിടിച്ചുവെന്ന് മിനു മുനീർ പറയുന്നയാൾ എനിക്ക് നന്നായി അറിയുന്ന വ്യക്തിയാണ്. അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല. ഈ സിനിമയിൽ മിനു മുനീർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്നു. പിന്നീട് ഇവരെ സിനിമയിൽ നിന്ന് മാറ്റുകയുണ്ടായി. കലാഭവൻ മണിയുടെ ഭാര്യയുടെ റോളിൽ നിന്ന് മിനു മുനീറിനെ മാറ്റി സോന നായരെ ആ വേഷത്തിലേക്ക് തെരഞ്ഞെടുത്തു”.

മിനുവിനോട് അപമര്യാദയായി പെരുമാറിയിട്ടില്ല. തനിക്കെതിരായ ആരോപണത്തിന് പിന്നിൽ രാഷ്‌ട്രീയ നീക്കം കൂടിയുണ്ട്. മിനു രേഖാമൂലം പരാതി നൽകിയാൽ നിയമ നടപടികൾ സ്വീകരിക്കും. ഒരു നിർമാതാവിന്റെ മുന്നിലും താൻ മിനുവിനെ കൊണ്ടു പോയിട്ടില്ല.

”ലൊക്കേഷൻ കാണിക്കാൻ ഞാൻ കൊണ്ടുപൊയി എന്നാണ് അവർ പറയുന്നത്. പക്ഷേ, ലൊക്കേഷൻ കാണിക്കാനായി ഞാൻ ആ സിനിമയുടെ നിർമാതാവല്ല, കലാ സംവിധായകനല്ല, പ്രൊഡക്ഷൻ കൺട്രോളിലും താനില്ല. ഈ സിനിമയിൽ അഭിനയിച്ചുവെന്ന് പറയുന്നത് ശരിയാണ്. ബോൾ​ഗാട്ടി റിസോർട്ടിൽ വച്ചാണ് എല്ലാവരുടെയും ഓഡിഷൻ നടന്നത്. അവിടെ വച്ച് ഞാൻ അവരെ കണ്ടിരുന്നു. അല്ലാതെ വെറൊന്നും ഉണ്ടായില്ലെന്നും” ചന്ദ്രശഖരൻ പറഞ്ഞു.

ശുദ്ധരിൽ ശുദ്ധൻ എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ച് ദുരനുഭവമുണ്ടായെന്നാണ് മിനു മുനീർ വെളിപ്പെടുത്തിയത്. ചന്ദ്രശഖരൻ തന്നെ ട്രാപ്പിലാക്കാൻ ശ്രമിച്ചുവെന്നും ഒരാൾക്ക് തന്നെ പരിചയപ്പെടുത്തി കൊടുത്ത ശേഷം സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞെന്നുമാണ് നടിയുടെ ആരോപണം.

Tags: ernakulamMinu Muneerchandrasekhar
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies