പറയാനുളളത് ആദ്യമേ പറഞ്ഞു; വീണ്ടും അതേ ചോദ്യങ്ങളുമായി വഴി തടഞ്ഞു; സുരേഷ് ഗോപിക്കെതിരെ നടത്തിയത് മര്യാദലംഘനമെന്ന് വിമർശനം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പറയാനുളളത് ആദ്യമേ പറഞ്ഞു; വീണ്ടും അതേ ചോദ്യങ്ങളുമായി വഴി തടഞ്ഞു; സുരേഷ് ഗോപിക്കെതിരെ നടത്തിയത് മര്യാദലംഘനമെന്ന് വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2024, 02:27 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ മാദ്ധ്യമങ്ങളുടെ ആസൂത്രിത നീക്കമെന്ന് വിമർശനം. തൃശൂരിൽ വിവിധ ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയ അദ്ദേഹത്തെ സിനിമാ വിവാദത്തിലേക്ക് വലിച്ചിഴയ്‌ക്കാൻ മനപ്പൂർവ്വം നടത്തിയ നീക്കമെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ അടക്കം വിമർശനം ഉയരുന്നത്. സംഭവിച്ച കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിമർശനം. പ്രതികരിക്കാൻ താൽപര്യമില്ലെന്നും പറയാനുളളതെല്ലാം പറഞ്ഞുവെന്നും ആദ്യ പ്രതികരണത്തിൽ തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ വീണ്ടും അദ്ദേഹത്തിന്റെ സ്വകാര്യത പോലും മാനിക്കാതെ പ്രതികരണത്തിനായി ശ്രമിക്കുകയായിരുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുളള ആരോപണങ്ങളുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ആദ്യം കൃത്യമായ മറുപടി മാദ്ധ്യമങ്ങൾക്ക് സുരേഷ് ഗോപി നൽകിയിരുന്നു. ഇത്രയുമേ തനിക്ക് പ്രതികരിക്കാനുളളൂവെന്നും അപ്പോൾതന്നെ വ്യക്തമാക്കി. എന്നാൽ പിന്നീട് രാമനിലയത്തിന് മുൻപിലും ഇതേ വിഷയത്തിൽ മാദ്ധ്യമങ്ങൾ വഴി തടയുകയായിരുന്നു. പുലികളി സംഘങ്ങളുമായുളള യോഗത്തിനായിട്ടാണ് സുരേഷ് ഗോപി രാമനിലയത്തിലെത്തിയത്.

യോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെ ചാനൽ ക്യാമറകളും മൈക്കുമായി മാദ്ധ്യമങ്ങൾ വളയുകയായിരുന്നു. വാഹനത്തിൽ കയറാൻ വന്ന അദ്ദേഹത്തിന് ഡോർ തുറക്കാനാകാത്ത വിധത്തിൽ നിന്ന മാദ്ധ്യമപ്രവർത്തകരെയാണ് അദ്ദേഹം എന്റെ വഴി എന്റെ അവകാശമാണ് പ്ലീസ് എന്ന് പറഞ്ഞ് തളളിമാറ്റാൻ ശ്രമിച്ചത്. ഒരു നിലപാടും താങ്കൾക്ക് പറയാനില്ലേ എന്ന് ചോദിച്ച് വീണ്ടും പ്രകോപിപ്പിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

വിഷയത്തിൽ സുരേഷ് ഗോപി വീണ്ടും പ്രതികരിക്കാൻ സാദ്ധ്യതയില്ലെന്നും പറയാനുളളത് രാവിലെ പറഞ്ഞതാണെന്നും അദ്ദേഹത്തിന് ഒപ്പമുളളവർ മാദ്ധ്യമപ്രവർത്തകരോട് സ്വകാര്യ സംഭാഷണത്തിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ മാദ്ധ്യമപ്രവർത്തകർ വീണ്ടും സ്ഥലത്ത് തുടുരുകയായിരുന്നു.

രാവിലെ ഒല്ലൂർ ഏവുപ്രാസ്യാമ്മയുടെ തീർത്ഥാടന കേന്ദ്രം സന്ദർശിച്ചക്കുന്നതിനിടെ മാദ്ധ്യമങ്ങൾ അദ്ദേഹത്തോട് ഈ വിഷയത്തിൽ പ്രതികരണം തേടിയിരുന്നു. ഇത് ഒരു വിശുദ്ധ സ്ഥലമാണെന്ന ഓർമ്മപ്പെടുത്തലോടെ അദ്ദേഹം പ്രതികരിക്കുകയും ചെയ്തു. നടനും എംഎൽഎയുമായ മുകേഷിനെതിരായ ആരോപണത്തിൽ അദ്ദേഹത്തിന്റെ പ്രതികരണം ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രസ്താവനയുമായി ചേർത്തുവച്ച് വാർത്താചാനലുകൾ വിവാദമാക്കുകയും ചെയ്തു. മുകേഷിനെതിരായ ആരോപണം കോടതിയുടെ പരിഗണനയിലാണെന്ന സുരേഷ് ഗോപിയുടെ വാക്കുകൾ മുകേഷിനുളള പിന്തുണയായും മാദ്ധ്യമങ്ങൾ വ്യാഖ്യാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വഴി തടഞ്ഞ് പ്രതികരണം തേടിയത്.

Tags: union ministerസുരേഷ് ഗോപികേന്ദ്രമന്ത്രി സുരേഷ് ഗോപിHema Committeeഹേമ കമ്മിറ്റിഒല്ലൂർ ഏവുപ്രാസ്യാമ്മMALAYALAM MOVIESuresh GopiMalayalam Movies
Share
Tweet
SendShare

More News from this section

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

‘മതകാര്യങ്ങൾ പറയുന്നവരെ ഇകഴ്‌ത്തരുത്’, ഉത്തരവാദിത്തപ്പെട്ടവരിൽ നിന്ന് അത്തരം വാക്കുകൾ പാടില്ല, കാന്തപുരം വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ ജിഫ്രി മുത്തുക്കോയ തങ്ങൾ

അങ്കണവാടിയിലെ ‘അമൃതം പൊടി’യിലും പഞ്ചസാര ഭീഷണി; 20 ശതമാനം പഞ്ചസാര ജീവിതശൈലി രോഗങ്ങൾക്ക് വഴിയൊരുക്കുമെന്ന് ബാലാവകാശ കമ്മിഷൻ, , ശർക്കര പരിഗണിക്കാൻ നിർദേശം

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies