എറണാകുളം: സിനിമാ മേഖലയിലെ വനിതകൾ നേരിട്ട ദുരനുഭവങ്ങൾ അന്വേഷിക്കുന്നതിനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം യോഗം ചേർന്നു. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിന്റെ അദ്ധ്യക്ഷതയിൽ പൊലീസ് ആസ്ഥാനത്താണ് യോഗം ചേർന്നത്.
പ്രധാനപ്പെട്ട എല്ലാ കേസുകളും മുതിർന്ന വനിതാ ഓഫീസർമാരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. അന്വേഷണ സംഘത്തിൽ കൂടുതൽ വനിതാ ഓഫീസർമാരെ ഉൾപ്പെടുത്താനാണ് തീരുമാനം. ലോക്കൽ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യുന്ന എല്ലാ കേസുകളും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാൻ യോഗത്തിൽ തീരുമാനമായി.
പ്രത്യേക അന്വേഷണ സംഘത്തിലെ ഓഫീസർമാരെ കൂടാതെ മറ്റ് മുതിർന്ന ഐപിഎസ് ഓഫീസർമാരും യോഗത്തിൽ പങ്കെടുത്തു. സംവിധായകൻ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്ര നൽകിയ പരാതിയും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ ശ്യാം സുന്ദർ അറിയിച്ചിരുന്നു.















