കൊച്ചി: താരസംഘടനയിലെ കൂട്ടരാജിയിൽ ഞെട്ടിയെന്ന് നടിയും മുൻഭാരവാഹിയുമായ ശ്വേതാ മേനോൻ. മോഹൻ ലാൽ വലിയ മാനസിക സമ്മർദ്ദങ്ങളിലൂടെയാകാം കടന്നുപോയത്. അദ്ദേഹത്തിന്റെ രാജിയിൽ ഞെട്ടിലുണ്ടായി. സ്ത്രീകൾ സംഘടനയുടെ തലപ്പത്തേക്ക് വരണം. ആർക്കും പ്രസിഡന്റാകാം. ആ സ്ഥാനം ആഗ്രഹിച്ചിട്ടില്ല. സംഘടന ചെയ്യുന്ന നല്ല കാര്യങ്ങൾ കൂടി മാദ്ധ്യമങ്ങൾ മുക്കാതെ പറയണമെന്നും ശ്വേതാ മോനോൻ പറഞ്ഞു.
രഞ്ജിത്തിനെതിരെയുള്ള ആരോപണത്തെക്കുറിച്ച് നടി പറയുന്നത് വരെ അറിഞ്ഞിരുന്നില്ല. കോഴിക്കോട് മുക്കത്തായിരുന്നു എന്റെ ഭാഗങ്ങൾ ഷൂട്ട് ചെയ്തത്. മറ്റ് അഭിനേതാക്കൾ ആരൊക്കെയാണെന്ന് അറിവുണ്ടായിരുന്നില്ലെനും നടി പറഞ്ഞു. സംഘടനയിൽ രാഷ്‌ട്രീയം കൊണ്ടുവരാതെ ഇരിക്കുന്നതാണ് നല്ലത്. കുറച്ചുകൂടി സൗഹാർദപരമായി പെരുമാറുന്നവരും ഉടൻ തീരുമാനമെടുക്കുന്നവരും നേതൃത്വത്തിലേക്ക് വരണം. പരാതിയുള്ളവർ മുന്നോട്ട് വരണമെന്നും താൻ ഭാരവാഹിയായിരുന്നപ്പോൾ യാതൊരു പരാതികളും വന്നിട്ടില്ലെന്നും ശ്വേത മേനോൻ പറഞ്ഞു.















