തിരുവനന്തപുരം: പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ നിന്നും കാണാതായ മൂന്ന് വിദ്യാർത്ഥിനികൾ തിരികെ സ്‌കൂളിലെത്തി. ഭാഗ്യശ്രീ, അഭിരാമി, ആര്യ എന്നീ വിദ്യാർത്ഥിനികളെയാണ് കാണാതായത്. മൂവരും ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളാണ്.
ഉച്ചയ്‌ക്ക് 12:30നുള്ള ക്ലാസിലായിരുന്നു മൂവരും കയറേണ്ടിരുന്നത്. എന്നാൽ സ്‌കൂൾ ബസിൽ ഇവർ കയറിയെങ്കിലും ക്ലാസിൽ കയറാതെ പോവുകയായിരുന്നു. ഇതോടെ അദ്ധ്യാപകർ രക്ഷിതാക്കളെ വിവരം അറിയിച്ചു.
മൂവരുടെയും ബന്ധു വീടുകളിൽ അന്വേഷിച്ചെങ്കിലും പെൺകുട്ടികളെ കണ്ടെത്താനായില്ല. ഇതോടെ മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ പെൺകുട്ടികൾ സ്‌കൂളിലേക്ക് തിരികെയെത്തി. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു.