'കട്ടിംഗ് സൗത്ത്' പ്രചരണത്തിനെതിരെ 'ബ്രിഡ്ജിംഗ് സൗത്ത്' സമ്മേളനം തിരുവനന്തപുരത്ത്
Tuesday, September 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘കട്ടിംഗ് സൗത്ത്’ പ്രചരണത്തിനെതിരെ ‘ബ്രിഡ്ജിംഗ് സൗത്ത്’ സമ്മേളനം തിരുവനന്തപുരത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2024, 10:50 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കട്ടിംഗ് സൗത്ത് പ്രചരണത്തിനെതിരെ കേസരി സംഘടിപ്പിക്കുന്ന മാദ്ധ്യമ കോൺക്ലേവ് 29 ന് തലസ്ഥാനത്ത് നടക്കും. ബ്രിഡ്ജിംഗ് സൗത്ത് സമ്മേളനം വിഘടനവാദം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചചെയ്യും. തിരുവനന്തപുരം സൗത്ത് പാർക്കിൽ രാവിലെ 10 മുതലാണ് സമ്മേളനം നടക്കുകയെന്ന് സംഘാടകരായ കേസരി ദേശീയവാരിക ചീഫ് എഡിറ്റർ ഡോ. എൻ.ആർ മധു വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ദക്ഷിണ സംസ്ഥാനങ്ങൾ ഉത്തര ഭാരതത്തിൽ നിന്നും വേറിട്ടതാണെന്ന പ്രചാരണത്തിനു പിന്നിലെ മാദ്ധ്യമ താല്പര്യങ്ങളെ സെമിനാർ വിശകലനം ചെയ്യും. രാഷ്‌ട്ര വിധ്വംസക പ്രവർത്തനത്തിന് ഇടമായി മാറുന്ന കേരളം പോലുളള ഒരു സംസ്ഥാനത്ത് ഉയർന്ന കട്ടിംഗ് സൗത്ത് വാദം രാഷ്‌ട്രസ്‌നേഹികളെ ഏറെ വിഷമിപ്പിക്കുന്ന കാര്യമാണെന്ന് എൻ.ആർ മധു ചൂണ്ടിക്കാട്ടി.

ഈ സാഹചര്യത്തിൽ കേസരി ദേശീയ വാരിക കഴിഞ്ഞ ഡിസംബറിൽ ഡൽഹിയിൽ വിഷയം ചർച്ചയാക്കി ബ്രിഡ്ജിംഗ് സൗത്ത് എന്ന പേരിൽ ഹോട്ടൽ അശോകയിൽ വച്ച് കോൺക്ലേവ് നടത്തിയിരുന്നു. അത് വിജയകരമായിരുന്നു. ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തു. തുടർന്ന് രാജ്യത്തെ പ്രമുഖ നഗരങ്ങളിലെല്ലാം ഇത്തരം ആശയസംവാദങ്ങൾ കേസരിയുടെ ആഭിമുഖ്യത്തിൽ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നുവെന്നും അതിന്റെ ഭാഗമായിട്ടാണ് തിരുവനന്തപുരത്തെ കോൺക്ലേവ് എന്നും അദ്ദേഹം പറഞ്ഞു.

ഉത്തരേന്ത്യയിൽ നിന്നും വ്യത്യസ്തമായായ നിലപാടുകളിലാണ് ദക്ഷിണ ഭാരതം ഊന്നൽ നൽകേണ്ടതെന്ന രീതിയിൽ ആസൂത്രിതമായ പ്രചാരണം വ്യാപകമാണ്. ഇത്തരം ദുഷ്പ്രചാരണം നടത്തുന്ന മാദ്ധ്യമ അജണ്ടകൾക്കെതിരെയാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. രാജ്യത്തിന്റെ അഖണ്ഡക്ക് ഭംഗം വരുത്തുന്ന ഇത്തരം പ്രവണതകൾ സെമിനാർ ചർച്ച ചെയ്യുമെന്നും സംഘാടകർ അറിയിച്ചു.

വിഘടനവാദ ആശയങ്ങൾക്ക് അക്കാദമിക് മേഖലയിലെ പങ്ക്, ചില മാദ്ധ്യമങ്ങളുടെ ദേശവിരുദ്ധത തുടങ്ങിയ വിഷയങ്ങൾ കോൺക്ലേവ് ചർച്ച ചെയ്യും. തമിഴ്‌നാട് ഗവർണർ ആർ.എൻ രവി ഉദ്ഘാടനം ചെയ്യും. മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, മുൻ ഡിജിപി ടി.പി സെൻകുമാർ, പ്രജ്ഞപ്രവാഹ് ദേശീയ സംയോജകൻ ജെ നന്ദകുമാർ തുടങ്ങിയവർ പങ്കെടുക്കും.

Tags: Bridging South ConclaveTrivandrum Conclave Kesari weeklyDr. NR Madhuഡോ. എൻ.ആർ മധുകട്ടിംഗ് സൗത്ത്ബ്രിഡ്ജിംഗ് സൗത്ത്
Share
Tweet
SendShare

More News from this section

മുതി‍ർന്ന സംഘ പ്രചാരകനും ബാല​ഗോകുലം മാ‍​ർ​ഗ​ദ‍‍‍ർശിയുമായ എം.എ സാ‍‍‍ർ അന്തരിച്ചു

തിരഞ്ഞെടുപ്പ് കമ്മീഷനെയും കോടതികളെയും സംശയനിഴലിലാക്കുന്നത് ദുരൂഹമായ ഗൂഢനീക്കം: ഡോ. എൻ.ആർ. മധു

പാലക്കാട് പ്രൊവിഡൻസ് ഹോമിൽ നിന്ന് പോക്‌സോ കേസ് അതിജീവിതകളായ രണ്ട് പെൺകുട്ടികളെ കാണാതായി; കസബ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

ഗോൾഡി ബ്രാറിനെ FBIയുടെ ടെൻ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപ്പെടുത്തി; വിവരം നൽകുന്നവർക്ക് 9.59 കോടി രൂപ വരെ ഇനാം, അതീവ അപകടകാരിയെന്ന് മുന്നറിയിപ്പ്

ചക്രവാതച്ചുഴിയുടെ സ്വാധീനം; കേരളത്തിൽ അഞ്ച് ദിവസം മഴയ്‌ക്ക് സാധ്യത, ബുധനാഴ്ച രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട്

മൂവാറ്റുപുഴയിൽ മൂന്നുനില കെട്ടിടത്തിലെ തുറന്ന ലിഫ്റ്റ് തകർന്നു; ഗോഡൗണിൽ ജോലി ചെയ്യുകയായിരുന്ന 19കാരന് ദാരുണാന്ത്യം

Latest News

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം വേണം; 18 വയസ്സിന് താഴെയുള്ളവരുടെ അക്കൗണ്ടുകളിൽ സുരക്ഷാ ചട്ടങ്ങൾ ഏർപ്പെടുത്തുന്നത് പരിഗണിക്കാൻ കേന്ദ്രത്തോട് സുപ്രീംകോടതി

മൂന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർ സുപ്രീം കോടതിയിലേക്ക്; സുനിത അഗർവാൾ, ഡി.കെ. ഉപാധ്യായ, അപരേഷ് കുമാർ സിംഗ് എന്നിവരെ ശിപാർശ ചെയ്ത് കൊളീജിയം

എൽ നിനോ വെല്ലുവിളിയാകും; ഭക്ഷ്യധാന്യ ഉൽപാദനത്തെ ബാധിച്ചേക്കാം, മഴയെ ആശ്രയിക്കുന്ന കർഷകർ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കൃഷിവകുപ്പ്

കുടുംബവഴക്കിനിടെ കോതമംഗലത്ത് ഭാര്യയെ കുത്തിക്കൊന്നു; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

ജീവൻരക്ഷാ മരുന്നുകൾക്ക് അമിതവില; പേറ്റന്റ് മരുന്നുകൾ സർക്കാർ തന്നെ നിർമിച്ച് കുറഞ്ഞ നിരക്കിൽ നൽകാം, കേന്ദ്രത്തിന് ഹൈക്കോടതിയുടെ നിർണായക നിർദേശം

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായി; കിണറ്റില്‍ വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം

മദ്യപിച്ച് വാഹനമോടിച്ചെന്ന് സംശയം; യൂട്യൂബര്‍ അശ്വന്ത് കോക്കിനെ പോലീസ് കസ്റ്റഡിയിലെടുത്തു

ഭീകരതയ്‌ക്കെതിരെ ‘സീറോ ടോളറൻസ്’; 36 രാജ്യങ്ങളിൽ നിന്ന് 288 പിടികിട്ടാപ്പുള്ളികളെ തിരിച്ചെത്തിച്ചു: അമിത് ഷാ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies