കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന സംശയത്തെ തുടര്‍ന്ന് യൂട്യൂബര്‍ അശ്വന്ത് കോക്കിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് നടക്കാവ് പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇന്ന് വൈകിട്ടാണ് സംഭവം. അശ്വന്ത് കോക്ക് ഓടിച്ചിരുന്ന ഥാര്‍ മൂന്ന് വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് വാഹന ഉടമകളും പ്രദേശവാസികളും ചേര്‍ന്ന് ഇയാളെ തടഞ്ഞുവച്ചു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നടക്കാവ് പോലീസ് സ്ഥലത്തെത്തി.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസുകാരോട് തട്ടിക്കയറിയതായും വിവരമുണ്ട്. അപകടസമയത്ത് അശ്വന്ത് കോക്ക് മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ ആരോപിച്ചു. തുടര്‍ന്ന് ഇയാളെ നടക്കാവ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. അപകടത്തില്‍പ്പെട്ട ഥാര്‍ ജീപ്പും പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. മദ്യപിച്ചിരുന്നോ എന്ന് പരിശോധിക്കുന്നതിനായി ഇയാളെ വൈദ്യപരിശോധനയ്‌ക്ക് കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് മാറ്റി. പരിശോധനാ ഫലം പുറത്തുവന്നതിന് ശേഷമായിരിക്കും തുടര്‍നടപടികള്‍.















