ന്യൂഡൽഹി: ഭാരതത്തിന് 73,000 SiG സോവർ റൈഫിളുകൾ നൽകാൻ യുഎസ്. കിഴക്കൻ ലഡാക്കിൽ ചൈനയുമായുള്ള സൈനിക ഏറ്റുമുട്ടൽ തുടരുന്ന പശ്ചാത്തലത്തിലാണ് നീക്കം. 837 കോടി രൂപയുടെ കരാറിൽ ഇന്ത്യ ഒപ്പുവച്ചു.
SiG-716 പട്രോൾ റൈഫിളുകളാകും ഇന്ത്യൻ അതിർത്തിയിൽ പ്രതിരോധം തീർക്കാനായി വിന്യസിക്കുക. പാക്, ചൈനീസ് അതിർത്തിയിൽ പ്രതിരോധം ശക്തമാക്കുകയാണ് ലക്ഷ്യം. 66,400 സിഗ്-716 റൈഫിളുകളും 4,000 എണ്ണം വ്യോമസേനയ്‌ക്കും 2,000 എണ്ണം നാവികസേനയിലും വിന്യസിക്കുമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. 72,4000 സിഗ് സോവർ റൈഫിളുകളാണ് നിലവിൽ പ്രതിരോധ സേനയ്‌ക്കുള്ളത്.
റഷ്യയുടെ എകെ-203 കലാഷ്‌നിക്കോവ് റൈഫിളുകൾ ഇന്ത്യയിൽ നിർമ്മിക്കാനുള്ള കാലതാമസം കാരണമാണ് ഇന്ത്യ അടിയന്തരമായി യുഎസിന്റെ റൈഫിൾ വാങ്ങുന്നത്. നേരത്തെ 35,000 കലാഷ്നിക്കോവ് AK-203 റൈഫിളുകൾ കരസേനയിൽ വിന്യസിച്ചിരുന്നു. ഇൻഡോ -റഷ്യ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സംയുക്ത സംരംഭത്തിന് കീഴിൽ യുപിയിലെ അമേത്തി ജില്ലയിലെ കോർവ ഓർഡനൻസ് ഫാക്ടറിയിലാണ് ഇത് അസംബ്ലി ചെയ്തത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ആറ് ലക്ഷം AK-203 റൈഫിളുകളാണ് ഇവിടെ നിർമിച്ചത്.