മലപ്പുറം: കാറോടിക്കാൻ താക്കോൽ നൽകാത്തതിൽ പ്രകോപിതനായ മകൻ കാർ പെട്രോളൊഴിച്ച് കത്തിച്ചു. മലപ്പുറം കൊണ്ടോട്ടി നീറ്റാണിമ്മലിലാമ് സംഭവം. പിതാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. 21-കാരൻ ഡാനിഷ് മിൻഹാജ് ആണ് അറസ്റ്റിലായത്.
ലൈസൻസ് ഇല്ലാത്തതിനാലാണ് കാർ ഓടിക്കാൻ കൊടുക്കാതിരുന്നതെന്ന് പിതാവ് പറഞ്ഞു. ഇതോടെ ഡാനിഷ് കാറിന് സമീപത്ത് നിർത്തിയിട്ടിരുന്ന ബൈക്കിൽ നിന്ന് പെട്രോൾ ഊറ്റിയെടുത്ത് കാറിന്റെ മുകളിലൊഴിച്ച് തീയിടുകയായിരുന്നു. കാർ പൂർണമായും കത്തി നശിച്ചു. വീടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.















