ബംഗ്ലാദേശിനെതിരെ നാട്ടിൽ ടെസ്റ്റ് തോറ്റ് വിമർശന പടുകുഴിയിൽ കിടക്കുന്ന പാകിസ്താനെ ടീമിനെ കരകയറ്റാൻ പുതിയ ഐഡിയയുമായി പിസിബി. ടീം തെരഞ്ഞെടുപ്പിന് എഐ സംവിധാനം ഉപയോഗിക്കുമെന്നാണ് പിസിബി ചെയർമാൻ മൊഹ്സിൻ നഖ്വി പറഞ്ഞ്. ചാമ്പ്യൻസ് കപ്പിൽ മികച്ച താരങ്ങളെ കണ്ടെത്താനാണ് നിർമ്മിത ബുദ്ധി ഉപയോഗിക്കുന്നത്.
പാകിസ്താനിലെ ആഭ്യന്തര ടൂർണമെന്റാണിത്. പുതിയ സാങ്കേതിക വിദ്യയിലൂടെ മികച്ച താരങ്ങളെ കണ്ടെത്തി വളർത്തിയെടുക്കുമെന്നാണ് ചെയർമാന്റെ ഉറപ്പ്. 150 താരങ്ങളിൽ 80ശതമാനം പേരെയും എഐയാണ് തെരഞ്ഞെടുത്തത്. ശേഷിക്കുന്ന 20 ശതമാനത്തിനാകും മനുഷ്യന്റെ സാഹയം തേടിയത്. താരങ്ങളുടെ കൂടുതൽ വിവരങ്ങൾ ഇല്ലാത്തത് ഇത്തരമാെരു മാറ്റമെന്നാണ് നഖ്വിയുടെ വിശദീകരണം. മോശം പ്രകടനം നടത്തുന്നവരെ ടീമിൽ നിന്നാഴിവാക്കുമെന്നും ചെയർമാൻ പറഞ്ഞു.
സമാനതകളില്ലാത്ത വിമർശനമാണ് ടീമും ബോർഡും നേരിടുന്നത്. റാവൽപിണ്ടി ടെസ്റ്റിൽ പത്തുവിക്കറ്റ് തോൽവിയാണ് ഏറ്റുവാങ്ങിയത്. ചരിത്രത്തിലാദ്യമായാണ് ടെസ്റ്റിൽ ബംഗ്ലാദേശിനോട് പാകിസ്താൻ പരാജയപ്പെടുന്നത്. മുൻതാരങ്ങളടക്കം രൂക്ഷ വിമർശനം ഉയർത്തിയിട്ടുണ്ട്. നഖ്വിവിയുടെ കസേരയ്‌ക്കും ഇളക്കം തട്ടിയിട്ടുണ്ട്.