മലപ്പുറം: കരുളായിയിൽ കരടിയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. കരുളായി സ്വദേശി ജംഷീറലിക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം.
വനത്തിൽ കൂൺ പറിക്കുന്നതിനിടെ ജംഷീറലിയെ കരടി ആക്രമിക്കുകയായിരുന്നു. യുവാവിന്റെ ബഹളം കേട്ടോടിയെത്തിയ സുഹൃത്തുക്കളെയും കരടി ആക്രമിക്കാൻ ശ്രമിച്ചു. തുടർന്ന് ആളുകൾ ഓടിക്കൂടിയതോടെ കരടി ഉൾവനത്തിൽ ഓടിയൊളിക്കുകയായിരുന്നു.
ജംഷീറലിയുടെ തലയ്‌ക്കും കാലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ നാട്ടുകാർ ചേർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.