രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘കൂലി’യിലെ മറ്റ് അഭിനേതാക്കളുടെ കാരക്ടർ പോസ്റ്റുകൾ പങ്കുവച്ച് തുടങ്ങി അണിയറ പ്രവർത്തകർ. മലയാളി താരം സൗബിൻ ഷാഹിറിന്റെ കാരക്ടർ പോസ്റ്ററാണ് ആദ്യമായി പുറത്തുവിട്ടത്. സിഗററ്റ് കടിച്ചുപിടിച്ചുകൊണ്ട് വാച്ചിൽ നോക്കിയിരിക്കുന്ന സൗബിനെയാണ് പോസ്റ്ററിൽ കാണുന്നത്.
രജനികാന്തിന്‍റെ കരിയറിലെ 171-ാം ചിത്രമാണിത്. സ്വര്‍ണക്കടത്ത് പ്രമേയമായാണ് ‘കൂലി’ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. നേരത്ത ഫഹദ് ഫാസിൽ കൂലിയിൽ അഭിനയിക്കുമെന്ന് പറഞ്ഞു കേട്ടിരുന്നെങ്കിലും ഡേറ്റ് ക്ലാഷിനെ തുടർന്ന് പിന്മാറുകയായിരുന്നു. സൗബിന്റെ ആദ്യ തമിഴ് പടമാണ് കൂലി.
ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിൽ ആരംഭിച്ചിരുന്നു.വിക്രമിന് ശേഷം ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരനും ലോകേഷിനൊപ്പം വീണ്ടുമെത്തുന്നുണ്ട്. എന്ന സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് സിനിമ നിര്‍മിക്കുന്നത്. ഫിലോമിൻ രാജാണ് എഡിറ്റർ, അൻപ് അറിവാണ് ആക്ഷൻ കൊറിയോഗ്രഫി.
Kicked to have #SoubinShahir sir joining the cast of #Coolie as #Dayal 💥
Welcome on board sir 🔥🔥@rajinikanth sir @anirudhofficial @anbariv @girishganges @philoedit @Dir_Chandhru @sunpictures pic.twitter.com/Cl9eFOpJMO
— Lokesh Kanagaraj (@Dir_Lokesh) August 28, 2024