അബുദാബിയിലെ സ്വകാര്യമേഖലയിലുള്ള സ്വദേശി ജീവനക്കാർക്കുള്ള പ്രസവാവധി 90 ദിവസമാക്കിയ നിയമം സെപ്റ്റംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. നിലവിൽ 60 ദിവസമാണ് അവധി.സ്വകാര്യമേഖലയിലേക്ക് സ്വദേശികളെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നത്.
പ്രസവത്തിന് 30 ദിവസത്തിനകം മറ്റേണിറ്റി ലീവ് സപ്പോർട്ട് പ്രോഗ്രാമിൽ അപേക്ഷിക്കണം. ശമ്പള സർട്ടിഫിക്കറ്റ്, ഫാമിലി ബുക്ക്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, തൊഴിലുടമയിൽ നിന്നുള്ള എൻ.ഒ.സി എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്.സർക്കാർ ജീവനക്കാർക്ക് 90 ദിവസമാണ് പ്രസവാവധി നൽകുന്നത്. തൊഴിൽ നിയമം അനുസരിച്ച് സ്വകാര്യമേഖലാ ജീവനക്കാർക്ക് 60 ദിവസം പ്രസവാവധിയുണ്ട്.







