തിരുവനന്തപുരം: ലൈംഗിക ആരോപണ പരാതിയിൽ നടൻ ജയസൂര്യക്കെതിരെ കേസ്. തിരുവനന്തപുരം കൻ്റോൺമെൻ്റ് പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ഐപിസി 354, 354A, 509 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്.
നടിയുടെ രഹസ്യ മൊഴി ആലുവയിലെ വീട്ടിലെത്തിലെത്തി അന്വേഷണസംഘം ഇന്നലെ രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഷൂട്ടിംഗിനിടെ സെക്രട്ടേറിയറ്റിലെ ശുചിമുറിയിൽ വച്ച് ലൈംഗികമായി ആക്രമിച്ചെന്നാണ് എഫ്ഐആർ.