കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം, ആ പ്രചരണം വല്ലാതെ വേദനിപ്പിച്ചു; സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ പ്രതികരിച്ച് ബീന ആന്റണി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം, ആ പ്രചരണം വല്ലാതെ വേദനിപ്പിച്ചു; സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ പ്രതികരിച്ച് ബീന ആന്റണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2024, 11:18 am IST
FacebookTwitterWhatsAppTelegram

ലൈം​ഗികാരോപണം നേരിടുന്ന നടൻ സിദ്ദിഖിനെ ആശ്വസിപ്പിക്കുകയാണെന്ന തലക്കെട്ടോടെ പ്രചരിച്ച നടി ബീന ആന്റണിയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. വിരമിക്കാൻ നിൽക്കുന്ന നടന്റെ വേദനയിൽ നടിമാർ പങ്കുചേരുന്നു എന്ന തരത്തിലാണ് വീഡിയോ പ്രചരിച്ചത്. സിദ്ദിഖ് രാജിവച്ചതിന് പിന്നാലെ നടി ആശ്വസിപ്പിക്കുന്നു എന്ന തരത്തിൽ മോശം ക്യാപ്ഷനുകളോടെയാണ് വീഡിയോ പുറത്തുവന്നത്.

വീഡിയോ വൈറലായതിന് പിന്നാലെ ബീന ആന്റണിക്കെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥയെ കുറിച്ച് വ്യക്തമാക്കുകയാണ് നടി. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് താരത്തിന്റെ പ്രതികരണം. സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ തന്നെ ഏറെ വിഷമപ്പെടുത്തിയെന്നും സോഷ്യൽമീഡിയ പറയുന്നതല്ല, വാസ്തവമെന്നും ബീന ആന്റണി പറഞ്ഞു.

വീ‍ഡിയോ വലിയ ട്രോളായാണ് പുറത്തുവന്നത്. ഇത് തന്റെ ഫാമിലി ​ഗ്രൂപ്പുകളിൽ ഉൾപ്പെടെ വലിയ ചർച്ചയായിരുന്നു. തന്റെ കു‍ടുംബത്തിലുള്ളവരോട് പോലും പലരും ഇതേ കുറിച്ച് ചോദിച്ചു തുടങ്ങി. അതുകൊണ്ട് മാത്രമാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ തീരുമാനിച്ചതെന്ന് ബീന ആന്റണി പറഞ്ഞു.

“സിദ്ദിഖ് ഇക്കയുടെ മകന്റെ മരണത്തിന് എനിക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് അമ്മ ജനറൽ ബോഡിയിൽ വച്ചാണ് അദ്ദേഹത്തെ കാണുന്നത്. മരണം എന്നത് ഓരോരുത്തരുടെയും ജീവിതത്തിൽ വരുമ്പോൾ മാത്രമേ മനസിലാകുകയുള്ളൂ. മകന്റെ വേദനയിൽ നിൽക്കുന്ന അദ്ദേഹത്തെ സാന്ത്വനിപ്പിക്കുക മാത്രമാണ് ഞാൻ ചെയ്തത്. അതിനെ വളച്ചൊടിച്ച് വളരെ മോശം ക്യാപ്ഷനുകളോടെയാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്”.

സിദ്ദിഖ് തെറ്റ് ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടുക തന്നെ വേണം. ഒരിക്കലും അതിനെയൊന്നും ന്യായീകരിക്കുന്നില്ല. കുറ്റം ചെയ്തവർ ആരായാലും നിയമത്തിന്റെ മുന്നിൽ വരണം. സിനിമാ മേഖല ഇപ്പോൾ വല്ലാത്തൊരു അവസ്ഥയിലേക്കാണ് പോകുന്നത്. കറതീർത്ത സംഘടനയായി അമ്മ തിരിച്ചുവരട്ടെയെന്നാണ് എല്ലാവരും ആ​ഗ്രഹിക്കുന്നതെന്നും ബീന ആന്റണി പറഞ്ഞു.

Tags: videosidhiqueBeena antony
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies