പോഷകഗുണങ്ങളുടെയും ഔഷധമൂല്യങ്ങളുടെയും കലവറയാണ് നെല്ലിക്ക. ഓറഞ്ചിൽ ഉള്ളതിനേക്കാൾ 20 ഇരട്ടി വിറ്റാമിൻ സി നെല്ലിക്കയിൽ അടങ്ങിയിരിക്കുന്നു. ദിവസവും ഓരോ നെല്ലിക്ക കഴിച്ചാൽ നിരവധി ഗുണങ്ങൾ നൽകുമെന്ന് വിദഗ്ധർ പറയുന്നു. നെല്ലിക്ക കഴിച്ചാലും കുരു തൊടിയിലേക്ക് എറിയുന്നതാണ് പതിവ്. എന്നാൽ നെല്ലിക്കയോളം ഗുണം നിറഞ്ഞതാണ് നെല്ലിക്ക കുരുവെന്നതാണ് വാസ്തവം.
നെല്ലിക്ക കുരുവിന്റെ ആരോഗ്യ ഗുണങ്ങളിതാ..
- വിറ്റാമിൻ സി സമ്പന്നമാണ് നെല്ലിക്ക കുരു. ആൻ്റി-ഓക്സിഡൻ്റുകളും അടങ്ങിയിരിക്കുന്നതിനാൽ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.
- നെല്ലിക്ക കുരു ഉൾപ്പടെ കഴിക്കുന്നത് അണുബാധകളെ ചെറുക്കാൻ സഹായിക്കും. വീക്കം കുറയ്‌ക്കുന്നതിനും നല്ലതാണ്.
- ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന നല്ല ഫാറ്റി ആസിഡുകൾ ഇതിലടങ്ങിയിരിക്കുന്നു. കൊളസ്ട്രോൾ നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു.
- നാരുകൾ ധാരാളം അടങ്ങിയിരിക്കുന്ന ഒന്നാണ് നെല്ലിക്ക കുരു. അതിനാൽ തന്നെ കുടലിന്റെ ആരോഗ്യത്തിനും ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താൻ സാധിക്കും.
- ചർമം തിളങ്ങാനും നെല്ലിക്കാ കുരു നല്ലതാണ്. ചർമത്തിൽ യുവത്വം നിലനിർത്താനും ചുളിവുകളകറ്റാനും സഹായിക്കുന്നു.
- നെല്ലിക്കാ കുരു പൊടിച്ച് മുഖത്ത് ചർമത്തിന് തിളക്കം നൽകാൻ സഹായിക്കുന്നു.
- നെല്ലിക്ക കുരുവിലെ ടാനിനുകൾ തലമുടിക്ക് ഗുണം ചെയ്യുന്നു. ഇതിലെ കാത്സ്യം മുടി വേരുകളെ ശക്തിപ്പെടുത്തുന്നു. മുടിക്ക് കറുത്ത നിറം നൽകാനും അകാല നരയെ ചെറുക്കാനും സഹായിക്കുന്നു. നെല്ലിക്ക കരു എണ്ണ മുടിയിൽ തേക്കുന്നത് നല്ലതാണ്.
- സ്ത്രീകളിലെ വജൈനൽ ഡിസ്ചാർജ് പ്രശ്നങ്ങൾക്കും നെല്ലിക്കാ കുരുവിന് പരിഹാരം കണ്ടെത്താനാകും. ഉണക്കിപ്പൊടിച്ചാണ് ഉപയോഗിക്കേണ്ടത്. ഒരു ടേബിൾ സ്പൂൺ പൊടി ഒരു ഗ്ലാസ് വെളളത്തിൽ കലത്തി ഉപയോഗിയ്‌ക്കാം. ഇതല്ലെങ്കിൽ നെല്ലിക്കാ കുരു അരച്ച് പേസ്റ്റാക്കാം. ഇത് തേൻ, ശർക്കര എന്നിവ ചേർത്തിളക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഒരു ടേബിൾ സ്പൂൺ ഒരു ഗ്ലാസ് വെള്ളത്തിൽ ചേർത്ത് ദിവസവും കുടിക്കാവുന്നതാണ്.















