കൊച്ചി: ട്രാൻസ്ജെൻഡറിന്റെ പരാതിയിൽ ഷോർട്ട് ഫിലിം സംവിധായകനെതിരെ കേസ്. ചിറ്റൂർ ഫെറിക്ക് അടുത്തുള്ള വാടകവീട്ടിൽ കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പരാതി. സംവിധായകൻ വിനീതിനെതിരെയാണ് കേസ്. കൊച്ചി സ്വദേശിയായ ട്രാൻസ്ജെൻഡറാണ് പരാതി നൽകിയിരിക്കുന്നത്. ഓഗസ്റ്റ് 12-നാണ് ഇവർ പരാതിപ്പെട്ടത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം.
ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി, അലൻ ജോസ് പെരേര, അഭിലാഷ്, ബ്രൈറ്റ് എന്നിവർക്കെതിരെയും പരാതി നൽകിയിട്ടുണ്ട്. ഇവരുടെ ലൈംഗിക താത്പര്യങ്ങൾക്ക് വഴങ്ങണമെന്ന് ട്രാൻസ്ജെൻഡർ യുവതിയോട് വിനീത് ആവശ്യപ്പെട്ടെന്നാണ് പരാതി. ഈ സാഹചര്യത്തിൽ നാല് പേർക്കെതിരെ കൂടി കേസെടുത്തിരിക്കുകയാണ് പൊലീസ്. ചേരാനല്ലൂർ പൊലീസാണ് കേസെടുത്തിരിക്കുന്നത്.















