ഗുജറാത്തിലെ താഴ്ന്ന പ്രദേശങ്ങളെ വെളളത്തി നടിയിലാക്കി കനത്തമഴ തുടരുകയാണ്. വഡോദര വിശ്വമിത്രി നദി കരകവിഞ്ഞതോടെ തിരത്തുള്ള പ്രദേശേങ്ങളിൽ വെള്ളം കയറി. ഇതിനിടെ ഇന്ത്യൻ വനിത ക്രിക്കറ്റ് താരം രാധാ യാദവും പ്രളത്തിൽ കുടുങ്ങിയിരുന്നു. താരം തന്നെയാണ് ഇക്കാര്യം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വെളിപ്പെടുത്തിയത്.
NDRF സംഘം തന്നെ വെള്ളപ്പാക്കത്തിൽ നിന്ന് രക്ഷിച്ച കാര്യമാണ് താരം സോഷ്യൽ മീഡിയയിൽ സ്റ്റോറിയായി പങ്കുവച്ചത്. ബോട്ടിലെത്തിയാണ് ടി20 ലോകകപ്പ് ടീമിൽ ഇടംപിടിച്ച താരത്തെ രക്ഷപ്പെടുത്തി സുരക്ഷിച്ച സ്ഥാനത്തേക്ക് മാറ്റിയത്. മോശം സാഹചര്യത്തിൽ കുടുങ്ങിപോയി. എന്നാൽ NDRF സംഘം രക്ഷപ്പെടുത്തി.
അവർക്ക് നന്ദി അറിയിക്കുന്നു എന്നാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്. താരം പങ്കുവച്ചിരിക്കുന്നത് അപ്പാർട്ട്മെന്റിൽ നിന്ന് പകർത്തിയ ചിത്രമെന്നാണ് സൂചന. ഇതിൽ കാറുകളടക്കം മുങ്ങിപോയിരിക്കുന്നതും ഒഴുകുന്നതും കാണാം. റോഡിൽ തോടിന് സമാനമായി വെള്ളം കയറിയിട്ടുണ്ട്. ഗുജറാത്തിൽ കനത്ത മഴയാണ് മൂന്നു ദിവസമായി തുടരുന്നത്. നദികളും ഡാമുകളും നിറഞ്ഞൊഴുകുകയാണ്.