ഇംഗ്ലണ്ട് താരം കീറൺ ട്രിപ്പിയർ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 33-ാം വയസിലാണ് ന്യൂകാസിൽ താരം അപ്രതീക്ഷിത തീരുമാനം വ്യക്തമാക്കിയത്. ഇംഗ്ലണ്ട് ടീമിലെ സൗത്ത് ഗേറ്റിന്റെ ഏറ്റവും വിശ്വസ്തനായ പ്രതിരോധ താരമായിരുന്നു ട്രിപ്പിയർ. എട്ടുവർഷത്തെ രാജ്യാന്തര കരിയറിൽ 54 തവണ ദേശീയ കുപ്പായമണിഞ്ഞു.
ഇംഗ്ലണ്ടിന്റെ പുതിയ ഇടക്കാല പരിശീലകൻ ലീ കാർസ്ലെ ടീം സക്വാഡ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സൗത്ത് ഗേറ്റിന്റെ വിശ്വസ്തൻ വിരമിക്കൽ പ്രഖ്യാപിക്കുന്നത്. 2018 ലോകകപ്പ് സെമിയിൽ ക്രൊയേഷ്യക്കെതിരെ നേടിയ ഒരു ഫ്രീകിക്ക് ഗോൾ കിറൺ ട്രിപ്പിയറിന്റെ പ്രതിഭയുടെ അടയാളമായിരുന്നു.
ഒരിക്കലും ഇംഗ്ലണ്ടിനായി കളിക്കുമെന്ന് ചിന്തിക്കാത്ത താനാണ് 54 തവണ ദേശീയ കുപ്പായം അണിഞ്ഞത്. നാല് പ്രധാന ടൂർണമെന്റുകളിൽ രാജ്യത്തെ പ്രതിനിധീകരിക്കാനായത് ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതിയാണെന്ന് ട്രിപ്പിയർ പറഞ്ഞു. ഗാരത് സൗത്ത് ഗേറ്റിനും ടീമംഗങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു. ക്ലബ് ഫുട്ബോളിൽ താരം തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
A moment no England fan will ever forget.
❤️ @trippier2 pic.twitter.com/Eso6Cw4iMB
— England (@England) August 29, 2024