ദിലീപ് നായകനായ റൊമാൻ്റിക് കോമഡി ചിത്രം പവി കെയർ ടേക്കർ ഒടിടിയിലേക്ക്. ഏപ്രിൽ 26ന് തിയേറ്ററിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. നാല് മാസത്തിന് ശേഷമാണ് ചിത്രം ഒടിടിയിലെത്തുന്നത്. നടൻ വിനീത് കുമാർ സംവിധാനം ചെയ്ത ചിത്രം സെപ്റ്റംബർ ആറിന് മനോരമ മാക്സിലാണ് സ്ട്രീം ചെയ്യുന്നത്.
പവിത്രൻ എന്ന കഥാപാത്രം പ്രണയത്തിലകപ്പെടുന്നതും ഇതിന് ശേഷം അയാളുടെ ജീവിതിത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളും നർമ്മത്തിൽ കോർത്തിണക്കി പറയാനാണ് സംവിധായകൻ വിനീത് ശ്രമിച്ചത്. അഞ്ച് പുതുമുഖ നായികമാരും ചിത്രത്തിലുണ്ടായിരുന്നു.
വിനീത് കുമാർ,രാധിക ശരത്കുമാർ, ജോണി ആൻ്റണി, സ്വാതി കോണ്ടെ,സ്ഫടികം ജോർജ്,ജിനു ബെൻ, ദീപു ജി പണിക്കർ, ശ്രേയ രുക്മിണി,ദിൽന തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.















