മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് തമിഴ് സംവിധായകൻ വെങ്കട് പ്രഭു. വിജയ് നായകനാകുന്ന ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം (ഗോട്ട്) എന്ന ചിത്രം സംവിധാനം ചെയ്യുന്നത് വെങ്കട് പ്രഭുവാണ്. മോഹൻലാലും ചിത്രത്തിൽ കാമിയോ റോളിൽ പ്രത്യക്ഷപ്പെടുമോ എന്നാണ് ആരാധകരുടെ ചോദ്യം. നെൽസൺ-രജനീകാന്ത് ചിത്രമായ ജയിലറിൽ മോഹൻ ഒരു വേഷം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സംശയം ശക്തമായത്.
ഒരേയൊരു ലാലേട്ടനോടൊപ്പം എന്ന കാപ്ഷനോടെയാണ് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. മോഹന്‍ലാലിനെ ടാഗ് ചെയ്തിട്ടുമുണ്ട്. ഗായകനും നടനുമായ പ്രേംജി അമരനും മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചിട്ടുണ്ട്. മോഹൻലാൽ സാറിന് ഒരുപാട് നന്ദി എന്നു പറഞ്ഞാണ് താരം ചിത്രം എക്സ് പേജിൽ പങ്കുവച്ചത്. ചെന്നൈയിൽ നിന്നുള്ളതാണ് ചിത്രമെന്നാണ് വിവരം. സെപ്റ്റംബര്‍ 5 നാണ് ഗോട്ട് റിലീസ് ചെയ്യുന്നത്.
😍😍😍 Thanks a lot sir @Mohanlal 😍😍😍 pic.twitter.com/pL4MfghmHA
— PREMGI (@Premgiamaren) August 29, 2024
View this post on Instagram
“>
View this post on Instagram