ഒരു സ്ത്രീയുടെ ജീവൻ രക്ഷിച്ച് ഹീറോയായ ആർപിഎഫ് ഉദ്യോഗസ്ഥന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഏവരുടെയും ശ്രദ്ധയാകർഷിക്കുന്നത്. ബുധനാഴ്ച മഹാരാഷ്‌ട്രയിലെ ജൽഗോൺ റെയിൽവെ സ്റ്റേഷനിലാണ് സാഹസിക രക്ഷപ്പെടുത്തൽ. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നു. ഒരു സ്ത്രീ ട്രെയിൻ അടുത്ത് വരുന്നതിന് നിമിഷങ്ങൾക്ക് മുൻപ് പാളം മുറിച്ച് കടന്ന് പ്ലാറ്റ്ഫോമിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.
ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങിയ യുവതിയെ ചാടിവീണ ആർപിഎഫ് ഉദ്യോഗസ്ഥൻ ജീവൻ പണയംവച്ച് വലിച്ചു കയറ്റാൻ ശ്രമിച്ചു. ആദ്യ ശ്രമം പാളിയപ്പോൾ യുവതിയെ ട്രെയിൻ തട്ടി. എന്നാൽ മനോധൈര്യം വീണ്ടെടുത്ത ഉദ്യോഗസ്ഥൻ അവരെ ശക്താമായി വലിച്ചു പ്ലാറ്റ്ഫോമിൽ കയറ്റി, അവരുടെ ജീവൻ രക്ഷിക്കുകയായിരുന്നു.
യുവതിക്ക് ഗുരുതരമായ പരിക്കുകളില്ല. ഇവരെ രക്ഷിച്ച ആർപിഎഫ് ഉദ്യോഗസ്ഥൻ ചങ്കോ പട്ടീലും മറ്റ് യാത്രക്കാരും ചേർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇത്തരം തെറ്റുകൾ ആവർത്തിച്ച് വിലപ്പെട്ട ജീവൻ കളയരുതെന്ന് റെയിൽവെ മുന്നറിയിപ്പ് നൽകി.
ये CCTV वीडियो जलगाँव रेलवे स्टेशन का है। बग़ैर सावधानी के पटरी पार करती महिला मालगाड़ी से टकरा गई, रेल और प्लेटफ़ार्म के बीच में रगड़ती गई और ऐसे ख़तरे में भी रेलवे पुलिस के जवान ने उस महिला को कैसे बचाया, यह देखने लायक़ है। #IndianRailways pic.twitter.com/TAFWA1Yw7x
— Ajit Singh Rathi (@AjitSinghRathi) August 29, 2024