ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ എഐയെന്ന് ചുരുക്കി വിളിക്കുന്ന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിരവധി വീഡിയോകളാണ് സമൂഹമാദ്ധ്യമങ്ങളിൽ ദിനംപ്രതി ഇടംപിടിക്കുന്നത്. എല്ലാ വീഡിയോകളും വ്യത്യസ്തവും അത്ഭുതപ്പെടുത്തുന്നതുമായിരിക്കും. അത്തരത്തിൽ അത്ഭുതപ്പെടുത്തുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.
കഴിക്കാൻ മാത്രമല്ല, നൂഡിൽസിനെ കൊണ്ട് നൃത്തവും ചെയ്യിപ്പിക്കാമെന്ന് കാണിച്ചു തരുന്നതാണ് വീഡിയോ. നിർമിത ബുദ്ധി ഉപയോഗിച്ച് നിർമിച്ച വീഡിയോയിൽ നൂഡിൽസിൽ നിന്നും യുവതി-യുവാക്കളുടെ രൂപങ്ങൾ പ്രത്യക്ഷപ്പെട്ട് നൃത്തം ചെയ്യുന്നത് കാണാം. മാതി ബാനി എന്ന മ്യൂസിക്കൽ ബാൻഡാണ് നൂഡിൽസ് ഉപയോഗിച്ച് മനുഷ്യരൂപങ്ങൾ നൃത്തം ചെയ്യുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
View this post on Instagram
മനോഹരമായ കഥക് നൃത്ത ചുവടുകളുമായാണ് നൂഡിൽസ് മനുഷ്യർ എത്തിയത്. ‘ നൂഡിൽസ് വീണ്ടും തിരിച്ചെത്തിയിരിക്കുന്നു! ഇത്തവണ കഥക് ആണ് ചെയ്യുന്നത്. നമ്മുടെ എല്ലാവരുടെയും അടുക്കള വളരെയധികം സർഗാത്മകത നിറഞ്ഞതാണ്” എന്ന അടിക്കുറിപ്പോടെ പങ്കുവച്ച വീഡിയോ നിമിഷ നേരത്തിനുള്ളിലാണ് തരംഗം സൃഷ്ടിച്ചത്.















