നടൻ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമോ എന്ന് പാർട്ടി പരിശോധിച്ചിട്ട് തീരുമാനിക്കുമെന്ന് സിപിഎം നേതാവ് എം.എം മണി. തോന്നിവാസം കാണിക്കുന്നവർക്ക് സിപിഎമ്മിൽ സ്ഥാനമില്ലെന്നും എല്ലാം പരിശോധിക്കുന്ന പാർട്ടിയാണ് സിപിഎം എന്നും എം.എം മണി മാധ്യമങ്ങളോട് പ്രതികരിച്ചു.
“മുകേഷ് രാജിവെയ്‌ക്കണമോ വേണ്ടയോ എന്ന് പാർട്ടി തീരുമാനിക്കും. അതിപ്പോൾ ഞാൻ എങ്ങനെ പറയും. മാധ്യമങ്ങൾ പലതും പറയും. സംഭവാമി യുഗേ യുഗേ. അതിന്റേതായ വഴിക്ക് കാര്യങ്ങൾ നടക്കും. സംഭവങ്ങൾ പാർട്ടി പരിശോധിക്കും. ഇത്തരം കാര്യങ്ങളെല്ലാം പരിശോധിക്കുന്ന പാർട്ടിയാണ് സിപിഎം”.
“പെണ്ണാണെന്ന് പറഞ്ഞ് പത്രത്തിൽ വന്നത് വെച്ച് കാര്യം പറയാൻ പാടില്ലല്ലോ. എനിക്ക് പറയാനുള്ളതല്ലേ പറയാൻ കഴിയൂ. തോന്ന്യാസം ചെയ്യുന്നവർക്കൊന്നും ഞങ്ങളുടെ കൂടെ സ്ഥാനമില്ല. അത് ഇതിന് മുൻപും തെളിയിച്ചിട്ടുണ്ട്, ഇനിയും തെളിയിക്കും”-എംഎം മണി പറഞ്ഞു.