മുട്ടകൾ പലവിധമുണ്ട്. കോഴിമുട്ട, കാടമുട്ട, താറാവുമുട്ട എന്നിങ്ങനെ പലതരം മുട്ടകൾ. ഇതിൽ തന്നെ ഏറ്റവുമധികം ആളുകൾ കഴിക്കുന്ന ഒന്നാണ് കോഴിമുട്ട. മിക്കവരുടെയും പ്രഭാത ഭക്ഷണത്തിന്റെ ഭാഗമാണത്. ചിലർ ദിവസവും മുട്ട കഴിക്കുന്നു. പുഴുങ്ങിയോ, പൊരിച്ചോ, ഒംലെറ്റ് ആക്കിയോ ദിവസവും മുട്ട കഴിക്കുന്നവരാണ് ഭൂരിഭാഗമാളുകളും.
ദിവസവും മുട്ട കഴിച്ചാൽ ശരീരത്തിന് എന്തുസംഭവിക്കും? ദിവസവും എത്രമുട്ട വീതം കഴിക്കാം?
1-2 മുട്ട ദിവസവും കഴിക്കാവുന്നതാണ്. എന്നാൽ അമിതമായി മുട്ട കഴിച്ചാൽ അത് ശരീരത്തിലെത്തുന്ന പ്രോട്ടീന്റെ അളവ് വർദ്ധിപ്പിക്കുകയും കൂടിയ അളവിലുള്ള പ്രോട്ടീൻ വൃക്ക സംബന്ധമായ രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ഉയർന്ന കലോറി ശരീരത്തിലെത്തുന്നത് കൊളസ്ട്രോൾ ലെവലിനെയും ബാധിക്കും. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കും.
ദിവസവും 2 മുട്ട വീതം കഴിക്കുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കുന്നു. മുട്ടയിൽ ധാരാളം വൈറ്റബിൻ ബിയും മോണോ-പോളിഅൺസാച്ചുറേറ്റഡ് ഫാറ്റും അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യമുള്ള നാഡീവ്യവസ്ഥയ്‌ക്കും തലച്ചോറിന്റെ മെച്ചപ്പെട്ട പ്രവർത്തനത്തിനും സഹായിക്കുന്നു. കൂടാതെ കാഴ്ചശക്തി വർദ്ധിപ്പിക്കാനും ശരീരത്തിൽ നല്ല കൊഴുപ്പുണ്ടാക്കാനും മെറ്റബോളിസം വർദ്ധിപ്പിക്കാനും മുട്ട സഹായിക്കും.















