തൃശൂർ: പത്ത് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 52 വർഷം കഠിന തടവും പിഴയും വിധിച്ച് കോടതി. അഴീക്കോട് സ്വദേശി ബിനുവിനെയാണ് അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്.
2022 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മിഠായി നൽകാമെന്ന് പറഞ്ഞ് 10 വയസുകാരിയെ വിളിച്ചു വരുത്തി പ്രതി പീഡിപ്പിക്കുകയായിരുന്നു.
കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാതാപിതാക്കൾ വിവരങ്ങൾ അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. ഇതോടെ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. 52 വർഷത്തെ കഠിന തടവിന് പുറമെ 2.6 ലക്ഷം രൂപയും പിഴയായി അടക്കണമെന്ന് കോടതി വിധിച്ചു.















