വർഷങ്ങളായി പുകഞ്ഞ അഗ്നിപർവതം പൊട്ടി; അപമാനിതനാകാൻ നിന്നുകൊടുക്കാതെ പടിയിറങ്ങി ഇപി; പടലപിണക്കങ്ങളും അതൃപ്തികളും മറനീക്കി പുറത്തേക്ക്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വർഷങ്ങളായി പുകഞ്ഞ അഗ്നിപർവതം പൊട്ടി; അപമാനിതനാകാൻ നിന്നുകൊടുക്കാതെ പടിയിറങ്ങി ഇപി; പടലപിണക്കങ്ങളും അതൃപ്തികളും മറനീക്കി പുറത്തേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2024, 11:37 am IST
FacebookTwitterWhatsAppTelegram

ഇ.പി ജയരാജനെതിരെ പാർട്ടിയിൽ വർഷങ്ങളായി പുകഞ്ഞുകൊണ്ടിരുന്ന ആരോപണങ്ങളുടെയും നീരസങ്ങളുടെയും അഗ്നിപർവതം ഒടുവിൽ പൊട്ടിത്തെറിച്ചിരിക്കുന്നു. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഇപിയെ തെറിപ്പിച്ചതോടെ വലിയൊരു സ്ഫോടനമായി അതുമാറി. കണ്ണൂരിലെ കരുത്തനായ നേതാവിനെതിരെ സിപിഎം നടപടിയെടുക്കുമ്പോൾ സംഘടനാതലത്തിൽ ദുർബലമായികൊണ്ടിരിക്കുന്ന പാർട്ടിയെ അടിമുടി ബാധിക്കുമെന്ന വിലയിരുത്തലിലാണ് രാഷ്‌ട്രീയ നിരീക്ഷകർ.

പാർട്ടിയിൽ എംവി ​ഗോവിന്ദൻ പിടിമുറുക്കുകയും മുതിർന്ന നേതാവായ ഇപി ജയരാജനെ ആലങ്കാരിക പദവിയായ കൺവീനർ സ്ഥാനത്ത് ഒതുക്കി, പലവേള തഴഞ്ഞതും വലിയ ചർച്ചയായിരുന്നു. കൊടിയേരി ബാലകൃഷ്ണൻ അസുഖബാധിതനായതിനെ തുടർന്ന് ഔദ്യോ​ഗിക ചുമതലകളിൽ നിന്ന് മാറുന്ന ഘട്ടത്തിൽ ഇപി ജയരാജനെ പാർട്ടി പരി​ഗണിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അവിടെയും ഇപി തിരിച്ചടി നേരിട്ടു. തന്നേക്കാൾ ‘ജൂനിയറായ’ എംവി ​ഗോവിന്ദന് സംസ്ഥാന സെക്രട്ടറി സ്ഥാനം നൽകിയ സിപിഎമ്മിന്റെ നടപടി ഇപിയെ ഏറെ വേദനിപ്പിച്ചിരുന്നു. ഇക്കാര്യം അദ്ദേഹം പല വേദികളിലും പ്രത്യക്ഷമായും പരോക്ഷമായും തുറന്നുപറഞ്ഞിരുന്നു. അന്നുമുതൽ ആരംഭിച്ച പടലപിണക്കം ഒടുവിൽ ഇപിക്കെതിരായ അച്ചടക്ക നടപടിയിലാണ് എത്തിനിൽക്കുന്നത്.

ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച മാത്രമല്ല കാരണെന്നും പലവിധ സാമ്പത്തിക ആരോപണങ്ങൾ ഇപിക്കെതിരെ ഉയർന്നിരുന്നുവെന്നുമാണ് സിപിഎം നേതൃത്വം പറയുന്നത്. പാർട്ടി അറിയാതെ പലവിധ സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും ഇപിക്കെതിരെ ആരോപണമുണ്ട്. ഇപിക്കെതിരെ ‘കണ്ണൂർ ലോബി’ തന്നെയാണ് രം​ഗത്തുവന്നതെന്നാണ് വിവരം. ബിജെപി ബാന്ധവവും സാമ്പത്തിക ആരോപണങ്ങളും ബന്ധുനിയമന വിവാദങ്ങളും ചൂണ്ടിക്കാട്ടി ഇപിക്കെതിരായ അച്ചടക്ക നടപടി ന്യായീകരിക്കാൻ സിപിഎം നേതൃത്വം ശ്രമിക്കുന്നുണ്ടെങ്കിലും എംവി ഗോവിന്ദനും ഇപി ജയരാജനുമിടയിലുള്ള നീരസം തന്നെയാണ് ഒടുവിൽ വലിയൊരു സ്ഫോടനമായി പൊട്ടിത്തെറിച്ചതെന്ന് രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

അച്ചടക്ക ലംഘനം പാർട്ടിയിൽ വച്ചുപൊറുപ്പിക്കില്ലെന്നാണ് എംവി ഗോവിന്ദന്റെ നിലപാട്. ഇപിയെ പുറത്താക്കാൻ കേന്ദ്രകമ്മിറ്റിക്ക് ശുപാർശ ചെയ്തേക്കുമെന്നാണ് വിവരം. പാർട്ടിയിൽ നിന്നടക്കം ഇപിയെ പുറത്താക്കാനാണ് തീരുമാനമെങ്കിൽ അതിന് സിപിഎം വലിയ വില കൊടുക്കേണ്ടി വരുമെന്ന കാര്യത്തിലും തർക്കമില്ല. വൈകിട്ട് മൂന്നരയ്‌ക്ക് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാദ്ധ്യമങ്ങളെ കാണുമെന്നും ഇപിക്കെതിരായ നടപടിയെക്കുറിച്ച് വിശദീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Tags: CPMep jayarajanMV Govindan
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies