പാലക്കാട്: ഇന്ന് ആരംഭിച്ച ആർഎസ്എസ് ദേശീയ സമന്വയ ബൈഠക്കിൽ മലയാളികളായ 11 പേർ ആണ് പങ്കെടുക്കുന്നത്. രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ദേശീയ തലത്തിൽ പ്രവർത്തിക്കുന്നവരാണ് മൂന്നു ദിവസത്തെ സമന്വയ ബൈഠക്കിൽ പങ്കെടുക്കുന്നത്.
ഒ.കെ.മോഹൻ (ആർ എസ് എസ് അഖില ഭാരതീയ സഹ ശാരീരിക് ശിക്ഷൺ പ്രമുഖ് ) പി.എൻ.ഹരികൃഷ്ണകുമാർ (ദക്ഷിണ ക്ഷേത്രീയ പ്രചാരക്) എ.ഗോപാലകൃഷ്ണൻ, പി.പ്രദീപൻ( സീമാ ജാഗരൺ മഞ്ച്), ജെ.നന്ദകുമാർ (പ്രജ്ഞാ പ്രവാഹ്) അഡ്വ.സി.കെ.സജി നാരായണൻ (ബിഎംഎസ്) പ.നന്ദകുമാർ (സംസ്കൃത ഭാരതി), എ.വിനോദ് (ശിക്ഷാ ഉത്ഥാൻ ന്യാസ് ), പി.പി.രമേശ് ബാബു ( വനവാസി കല്യാൺ ആശ്രമം), വിവേകാനന്ദ പൈ ,പ്രവീൺ രാമദാസ് (വിജ്ഞാൻ ഭാരതി) എന്നിവരാണ് സമന്വയ ബൈഠക്കിൽ പങ്കെടുക്കുന്ന മലയാളികളായ കാര്യകർത്താക്കൾ.
ബിജെപി അടക്കം 32 സംഘടനകളുടെ ദേശീയ തലത്തിലെ പ്രധാന കാര്യകർത്താക്കളാണ് ഇതിൽപങ്കെടുക്കുന്നത്.
ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ, ദേശീയ സംഘടനാ സെക്രട്ടറി ബി. എൽ സന്തോഷ്, സഹ സംഘടനാ സെക്രട്ടറി ശിവപ്രകാശ്, വി.സതീശ്, ദേശീയ ഉപാധ്യക്ഷൻ സൗദൻ സിംഗ് എന്നിവരാണ് ബിജെപിയിൽ നിന്ന് പങ്കെടുക്കുന്നത്.















