കാഠ്മണ്ഡു : സനാതനസംസ്ക്കാരത്തിന്റെ മഹത്വം മനസിലാക്കി ഹിന്ദുമതത്തിലേയ്‌ക്ക് എത്തുന്നവരുടെ എണ്ണത്തിൽ വർധനവ്. ഇന്ത്യയുടെ അയൽരാജ്യമായ നേപ്പാളിൽ 2000-ലധികം പേരാണ് ഒരേസമയം ഹിന്ദുമതം സ്വീകരിച്ചത്.
സൺസാരി ജില്ലയിലെ നേപഗഞ്ച് ഗ്രാമവാസികളാണ് സനാതധർമ്മത്തിലേയ്‌ക്ക് എത്തിയത്. നിവാസികളാണെന്ന് പറയപ്പെടുന്നു. വിഎച്ച്പി നേപ്പാളിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.പുണ്യജലം സ്വീകരിച്ച്, പൂജകളും , ശുദ്ധീകരണ ചടങ്ങുകളും നടത്തിയാണ് ഇവർ മഹത്തായ സനാതനധർമ്മത്തിലേയ്‌ക്ക് എത്തിയത്. കാവിക്കൊടിയേന്തിയാണ് ഇവർ വീടുകളിലേയ്‌ക്ക് മടങ്ങിയത് .
ഇക്കഴിഞ്ഞ ജനുവരിയിൽ അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയ്‌ക്ക് പിന്നാലെ നേപ്പാളിലെ 350 പേരാണ് ഹിന്ദുമതം സ്വീകരിച്ചത്.