സോഷ്യൽ മീഡിയ താരം കാർത്തിക് സൂര്യ വിവാഹിതനാകുന്നു. മുറപ്പെണ്ണായ വർഷയാണ് കാർത്തികിന്റെ പ്രതിശ്രുതവധു. ഇൻസ്റ്റഗ്രാമിൽ വർഷയോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് കാർത്തിക് ഈ സന്തോഷ വാർത്ത അറിയിച്ചിരിക്കുന്നത്. ഇന്നലെയായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്.

”അങ്ങനെ അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളേ’ എന്ന് പറഞ്ഞുകൊണ്ടാണ് സർപ്രൈസ് ആയി വിവാഹവാർത്ത കാർത്തിക് സൂര്യ പങ്കുവച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ, ഹെയ്റ്റേഴ്സ് ഇല്ലാത്ത ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് കാർത്തിക് സൂര്യ. താരത്തിന്റെ പോസ്റ്റിന് പിന്നാലെ രസകരമായ കമന്റുകളും ആശംസകളുമായി ആരാധകരും രംഗത്തെത്തി. അങ്ങനെ കാർത്തികിന്റെ കാര്യത്തിലും ഒരു തീരുമാനമായെന്നും കേൾക്കാൻ കാത്തിരുന്ന വാർത്തയാണ് എന്നൊക്കെയാണ് ആരാധകരുടെ കമന്റുകൾ.

വർഷയെ എന്തുകൊണ്ടാണ് തെരഞ്ഞെടുത്തത് എന്നതിനെ കുറിച്ച് പറയുന്ന വീഡിയോയും കാർത്തിക് പങ്കുവക്കുന്നുണ്ട്. “എന്റെ സ്വഭാവവുമായി പൊരുത്തപ്പെട്ട് പോകാൻ വർഷയ്‌ക്ക് പറ്റുമെന്ന് എനിക്ക് തോന്നി. വളരെ പോസിറ്റീവ് വൈബുള്ള കുട്ടിയാണ് വർഷ. അച്ഛനും അമ്മയും എല്ലാം തീരുമാനിച്ചിട്ടാണ് എന്നോട് വന്ന് കാര്യം പറഞ്ഞത്. എന്നെ നന്നായി മനസിലാക്കി നിൽക്കുന്ന കുട്ടിയെയാണ് വേണ്ടതെന്ന് അച്ഛനും അമ്മയും പറഞ്ഞു.

അരുവിപ്പുറത്ത് വച്ച് ഞാനും വർഷയും കണ്ടിരുന്നു. എനിക്ക് പറയാനുള്ളതൊക്കെ ഞാൻ വർഷയോട് പറഞ്ഞു. അവൾക്ക് പറയാനുള്ളത് അവളും പറഞ്ഞു. എല്ലാം കേട്ടപ്പോൾ എനിക്കിത് ഓക്കെ ആയാണ് തോന്നിയത്. നല്ലൊരു വൈബാണ് വർഷ. അവളുടെ ചിരി കാണാൻ നല്ല ഭംഗിയാണ്. മൊത്തത്തിൽ എനിക്ക് ഇഷ്ടമായി. പിന്നെ എല്ലാം പെട്ടെന്ന് മുന്നോട്ട് പോയിയെന്നും കാർത്തിക് വീഡിയോയിൽ പറഞ്ഞു.
















