സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്നു; സമൂഹത്തിൽ ബോധവൽക്കരണം നടത്തുമെന്ന് ആർഎസ്എസ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്നു; സമൂഹത്തിൽ ബോധവൽക്കരണം നടത്തുമെന്ന് ആർഎസ്എസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2024, 06:03 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്; സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുസമൂഹത്തിൽ ബോധവൽക്കരണം നടത്താൻ ആർഎസ്എസ് തീരുമാനം. പാലക്കാട് മൂന്ന് ദിവസമായി നടന്ന അഖിലഭാരതീയ സമന്വയ ബൈഠക്കിലാണ് തീരുമാനം. പശ്ചിമബംഗാളിൽ യുവ വനിതാ ഡോക്ടർക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വിഷയം ചർച്ച ചെയ്തതെന്ന് ബൈഠക്കിലെ തീരുമാനങ്ങൾ വിശദീകരിച്ച് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ ആംബേക്കർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇക്കാര്യത്തിൽ നിയമപരമായ രീതിയിൽ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ആലോചിക്കും. പൊതുസമൂഹത്തിൽ ഇത് സംബന്ധിച്ച് ബോധവൽക്കരണം നടത്തും. കാരണം അവർ ഇത് മുഴുവൻ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നിയമപരമായ നടപടികൾക്കൊപ്പം സമൂഹത്തിന്റെ പങ്കാളിത്തവും ഇത്തരം സംഭവങ്ങൾ തടയാൻ വേണ്ടതാണെന്ന് സംഘം വിലയിരുത്തുന്നതായി സുനിൽ ആംബേക്കർ പറഞ്ഞു. സ്ത്രീസുരക്ഷ ഉറപ്പ് വരുത്താൻ ബോധവത്കരണം, കുടുംബ സംസ്‌കാരം പരിപോഷിപ്പിക്കൽ, വിദ്യാഭ്യാസം, ആത്മരക്ഷാ പദ്ധതികൾ എന്നിവ വേണമെന്ന് യോഗത്തിൽ നിർദ്ദേശങ്ങളുയർന്നു.

വനിതകൾക്ക് ഇതേക്കുറിച്ച് വിദ്യാഭ്യാസം നൽകും. ഇത്തരം അക്രമങ്ങളെ ചെറുക്കാനുളള സ്വയരക്ഷയ്‌ക്കുളള മാർഗങ്ങൾ പകർന്നു നൽകും. സ്‌കൂൾ, കോളജ് തലങ്ങളിലും വർക്കിംഗ് വുമൻ ക്ലാസിലും ഉൾപ്പെടെ ഇത്തരം മാർഗങ്ങൾ പകർന്നു നൽകണണമെന്നും അദ്ദേഹം പറഞ്ഞു. ഓൺലൈൻ പ്ലാറ്റ്‌ഫോമിലും ഒടിടി പ്ലാറ്റ്‌ഫോമിലുമുൾപ്പെടെ ഇത്തരം കണ്ടെന്റുകൾക്കെതിരെ ബോധവൽക്കരണം നടത്തും. കാരണം സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്നതിൽ ഓൺലൈനിലെ ഇത്തരം കണ്ടെന്റുകളുടെ സ്വാധീനവുമുണ്ടെന്നും സമീപകാല സംഭവങ്ങളിൽ പലതും അത് തെളിയിക്കുന്നതാണെന്നും സുനിൽ ആംബേക്കർ പറഞ്ഞു.

ബംഗാളിലെ സംഭവം നിർഭാഗ്യകരമാണെന്നും പ്രൊഫഷണൽ മേഖലയിലുൾപ്പെടെ ഏത് മേഖലയിലാണെങ്കിലും ഇത്തരം അക്രമങ്ങൾ അവസാനിക്കപ്പെടേണ്ടതാണെന്നും സുനിൽ ആംബേക്കർ പറഞ്ഞു. ഇത് തടയുന്നതിനുളള കൃത്യമായ സംവിധാനങ്ങൾ ജോലി സ്ഥലങ്ങളിൽ ഏർപ്പെടുത്തണം. എല്ലാ സംഘടനകളും വിശദമായി വിഷയം ചർച്ച ചെയ്തു. ഇതനുസരിച്ചുളള പദ്ധതികൾ അവരും നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Tags: RSSRashtriya Swayamsevak Sanghആർഎസ്എസ്സുനിൽ ആംബേക്കർഅഖിലഭാരതീയ സമന്വയ ബൈഠക്ക്അഖില ഭാരതീയ പ്രചാർ പ്രമുഖ്Sunil Ambekar
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies