പെൺകുട്ടികളുടെ വേഷം ധരിച്ച് കാമുകിയെ കാണാൻ വന്ന സീനുകൾ സിനിമകളിൽ കണ്ടിട്ടുണ്ടാകും . എന്നാൽ ഇപ്പോൾ ബുർഖ ധരിച്ച് കാമുകിയെ കാണാനെത്തിയ യുവാവിനുണ്ടായ അനുഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് . രാത്രിയിൽ ബുർഖ ധരിച്ച് കാമുകിയെ കാണാനെത്തിയ യുവാവിനെ നാട്ടുകാരാണ് പിടികൂടിയത് . മോഷ്ടാവാണെന്ന് ധരിച്ച് സാമാന്യം നല്ല രീതിയിൽ നാട്ടുകാർ കൈകാര്യം ചെയ്യുകയും ചെയ്തു.
ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവം . ആരും തിരിച്ചറിയാതിരിക്കാൻ രാത്രിയിൽ ബുർഖ ധരിച്ചാണ് യുവാവ് കാമുകിയെ കാണാനെത്തിയത്. എന്നാ യുവാവിന്റെ പെരുമാറ്റം കണ്ട് സംശയം തോന്നിയ ചിലർ ഇയാളെ പിടികൂടി . ബഹളം കേട്ടെത്തിയ മറ്റുള്ളവരും ചേർന്ന് മോഷ്ടാവെന്ന് കരുതി യുവാവിനെ മർദ്ദിക്കുകയും ചെയ്തു . പിന്നാലെ ഇയാളെ പോലീസിൽ ഏൽപ്പിച്ചു. ആർക്കും സംശയം തോന്നാതിരിക്കാനാണ് ബുർഖ ധരിച്ച് കാമുകിയെ കാണാനെത്തിയതെന്ന് ചോദ്യം ചെയ്യലിൽ യുവാവ് പറഞ്ഞു.