ആദ്യ കുഞ്ഞിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ബോളിവുഡിലെ താരദമ്പതികളായ റൺവീർ സിംഗും ദീപിക പദുക്കോണും. ഗർഭകാലം ആഘോഷമാക്കുന്ന ചില മനോഹര ചിത്രങ്ങൾ ഇരുവരും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ഏവരുടെയും ശ്രദ്ധയാകർഷിച്ച ബ്ലാക്ക് ആൻഡ് വൈറ്റ് തീമിലാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. നിറവയറിൽ ചിത്രങ്ങൾക്ക് പോസ് ചെയ്യുന്ന ദീപികയെയാണ് കാണാനാവുന്നത്. പത്തിലേറെ ചിത്രങ്ങൾ ഇവർ പങ്കുവച്ചിട്ടുണ്ട്. ആശംസകളുമായി താരങ്ങളും ആരാധകരും പോസ്റ്റിന് കമന്റുമായി വന്നിട്ടുണ്ട്.
ഈ മാസം ദീപിക കുഞ്ഞിന് ജന്മം നൽകുമെന്നാണ് വിവരം. 2018-ൽ ഇറ്റലിയിൽ നടന്ന വലിയൊരു സ്വകാര്യ ചടങ്ങിലാണ് ദീപികയും റൺവീറും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇവർ ജീവിതത്തിലും ഒന്നിക്കാൻ തീരുമാനിച്ചത്. കൽക്കി 2898 എഡി എന്ന ചിത്രത്തിലാണ് ദീപിക ഏറ്റവും ഒടുവിൽ അഭിനയിച്ചത്. കർൺ ജോഹർ സംവിധാനം ചെയ്ത റോക്കി ഔർ റാണി കി പ്രേം കഹാനി എന്ന ചിത്രമാണ് റൺവീറിൻ്റേതായി പുറത്തുവന്നത്.
Beauty in every frame—Deepika Padukone celebrates motherhood with elegance. 🤍 #deepikapadukone #ranveersingh #deepveer #maternityshoot #pregnancy #bollywood #entertainment #EntertainmentBuzz #momtobe #dadtobe #parentstodo #parenthood #ParenthoodJourney #JoyMoments #overjoy… pic.twitter.com/1dTC2r2NCI
— Mid Day (@mid_day) September 2, 2024
View this post on Instagram
“>
View this post on Instagram