കൊച്ചി: തെന്നിന്ത്യൻ ഗായിക സുചിത്ര നടത്തിയ റിമ കല്ലിംഗലിനെതിരെയുള്ള വെളിപ്പെടുത്തലുകൾ മുക്കിയ മുഖ്യധാര മാദ്ധ്യമങ്ങൾക്കെതിരെ പരിഹാസ വർഷവുമായി സോഷ്യൽ മീഡിയ. റിമ കല്ലിംഗൽ വീട്ടിൽ നടത്തുന്ന ലഹരി പാർട്ടികളെക്കുറിച്ചായിരുന്നു ഗായിക വെളിപ്പെടുത്തിയത്. ഇക്കാര്യം പുറത്തുവന്നതിന് പിന്നാലെ ചില മാദ്ധ്യമങ്ങൾ വാർത്ത നൽകിയെങ്കിലും മണിക്കൂറുകൾക്കകം എല്ലാം അപ്രത്യക്ഷമായി. ഇതോടെ ട്രോളന്മാർ വിഷയം ഏറ്റെടുത്തു. സുചിത്രയുടെ ആരോപണത്തിൽ പ്രതികരിക്കാൻ ആഷിഖ് അബുവോ റിമയോ ഇതുവരെ ആർജവം കാട്ടിയിട്ടില്ല. എന്നാൽ ആ ആർജവം വാർത്ത മുക്കാൻ മാദ്ധ്യമങ്ങൾ കാട്ടിയെന്ന് ചിലർ തുറന്നടിച്ചു.
ഇപ്പോൾ സിനിമയിലെ യാഥാർത്ഥ പവർ ഗ്രൂപ്പ് ആരാണെന്ന് മനസിലായെന്നും അവർ പറയുന്നു. മുഖ്യധാര മാദ്ധ്യമങ്ങൾ നട്ടെല്ല് ചില പുരോഗമന “പുകച്ചിൽ” സിനിമാക്കാർക്ക് പണയം വച്ചിരിക്കുകയാണെന്നും അവർ ആരോപിച്ചു. അന്തിചർച്ചകളും മിനിട്ടിന് മിനിട്ടിന് ബ്രേക്കിംഗും നൽകുന്ന മാദ്ധ്യമങ്ങൾക്ക് സിനിമയെ നവീകരിക്കാൻ ലഹരിയുടെ സഹായം തേടുന്നവരെ പുരോഗമനക്കാർ എന്ന് വിശേഷിപ്പിച്ച് കവചമാെരുക്കുകയാണെന്നും ട്രോളന്മാർ വിമർശനം ഉന്നയിച്ചു. അമ്മ എന്ന സംഘടനയെ ഒറ്റുതിരിഞ്ഞ് ആക്രമിക്കാൻ കാണിച്ചതിന്റെ നൂറിൽ ഒരംശമെങ്കിലും നട്ടെല്ലിന് ഉറപ്പുണ്ടെങ്കിൽ ഇത്തരം വാർത്തകൾ നൽകണമെന്നും ചിലർ വെല്ലുവിളിച്ചു.
“റിമ കല്ലിങ്കിലിന്റെ കരിയർ തകർത്തത് ലഹരിയാണ്. പാർട്ടികളിൽ മയക്കുമരുന്ന് ഒഴുകുകയാണ്. സ്ത്രീകളും പുരുഷന്മാരും പാർട്ടികളിൽ ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ട്. കൊച്ചിയിൽ റെയ്ഡുകൾ നടന്നത് റിമ കല്ലിങ്കലിനും ആഷിക്ക് അബുവിനും എതിരെയല്ലേ ?. ലഹരി ഒരിക്കൽ പോലും ഉപയോഗിക്കാത്ത ഒരുപാട് പാവം പെൺകുട്ടികൾക്ക് ലഹരി ആദ്യം നൽകിയത് റിമ കല്ലിങ്കലാണ്. റിമയുടെ വീട്ടിൽ നടന്ന പാർട്ടികളിൽ എത്ര പെൺകുട്ടികൾ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്. റിമാ കല്ലിങ്കൽ നടത്തുന്ന ലഹരി പാർട്ടികളിൽ ഇടയ്‌ക്കിടയ്‌ക്ക് പോകുന്ന മലയാളത്തിലെ സംഗീത സംവിധായകരുണ്ട്. അവിടെ എന്തെല്ലാമാണ് നടക്കുന്നതെന്ന് ആ സംവിധായകർ എന്നോട് പറഞ്ഞിട്ടുണ്ട്.ആ പാർട്ടിയിൽ ഒരു ചോക്ലേറ്റ് പോലും കഴിക്കാൻ പേടിയാണെന്ന് അവർ പറഞ്ഞു”— എന്നാണ് സുചിത്ര സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയത്.