എറണാകുളം: എംഎൽഎ പി വി അൻവറുമായി ടെലിഫോൺ സംഭാഷണം നടത്തി വിവാദത്തിലായ പത്തനംതിട്ട എസ്പി സുജിത് ദാസിനെതിരെ ഹൈക്കോടതിയിൽ ഹർജി. ലഹരിക്കേസ് പ്രതിയുടെ ഭാര്യയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ലഹരിക്കേസസ് കെട്ടിച്ചമച്ചതാണെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി ഹർജി സമർപ്പിച്ചിരിക്കുന്നത്. സുജിത് ദാസിനെതിരെ നടപടി വേണമെന്നാണ് ഹർജിയിലെ ആവശ്യം.
2018-ൽ രജിസ്റ്റർ ചെയ്ത ലഹരിക്കേസിലാണ് ഹർജി നൽകിയത്. അന്വേഷണം സിബിഐയ്‌ക്ക് വിടണമെന്നും ഹർജിയിൽ പറയുന്നുണ്ട്. യുവതിയുടെ ഹർജിയിൽ മറ്റന്നാളാണ് വാദം കേൾക്കുന്നത്.
പിവി അൻവറുമായുള്ള ഫോൺ സംഭാഷണം പൊലീസിന് നാണക്കേട് ഉണ്ടാക്കിയെന്നും സുജിത് ദാസ് സർവീസ് ചട്ടങ്ങൾ ലംഘിച്ചുവെന്നും ഡിഐജി അജിതാ ബീഗം തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.















