നടി റിമാ കല്ലിങ്കലിനെതിരെയും സംവിധായകൻ ആഷിക് അബുവിനെതിരെയും ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് അടുത്തിടെ ഗായിക സുചിത്ര നടത്തിയത്. റിമ കല്ലിങ്കലിന്റെ വീട്ടിൽ ലഹരി പാർട്ടികൾ നടന്നുവെന്നും ഒരുപാട് പെൺകുട്ടികളെ ആദ്യമായി ലഹരി ഉപയോഗിക്കാൻ പഠിപ്പിച്ചത് റിമ ആണെന്നുമാണ് സുചിത്ര വെളിപ്പെടുത്തിയത്. സംഭവം ചർച്ചയായതോടെ ഗായിക സുചിത്രയുടെ വെളിപ്പെടുത്തൽ കള്ളമാണെന്ന് പ്രതികരിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് റിമ കല്ലിങ്കൽ.
സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറുപ്പിലൂടെയാണ് റിമ കല്ലിങ്കൽ സംഭവത്തിൽ പ്രതികരിച്ചിരിക്കുന്നത്. സുചിത്ര തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അവർക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുകയാണെന്നും നടി പറയുന്നു.
‘രണ്ടു ദിവസമായി തമിഴ് ഗായിക സുചിത്ര ഒരു യൂട്യൂബ് ചാനലിൽ നടത്തിയ അഭിമുഖത്തിലെ ചില പരാമര്‍ശങ്ങൾ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നെക്കുറിച്ച് അവർ നടത്തിയ അടിസ്ഥാനരഹിതമായ പ്രസ്താവന ശ്രദ്ധ നേടുകയുണ്ടായി. ഞാൻ അറസ്റ്റ് ചെയ്യപ്പെട്ടു എന്ന് അവർ പറയുകയുണ്ടായി. അങ്ങനെ ഒരു കാര്യം സംഭവിച്ചിട്ടില്ല. അടിസ്ഥാനരഹിതമായ പ്രസ്താവനക്കെതിരെ നടപടിയുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചു. ഈ വ്യക്തിഅധിക്ഷേപം ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകുകയും മാനനഷ്ടത്തിന് നോട്ടിസ് അയയ്‌ക്കുകയും ചെയ്തിട്ടുണ്ട്’- എന്നാണ് റിമ കല്ലിങ്കൽ പ്രതികരിച്ചിരിക്കുന്നത്.















